നൈജറിലെ പ്രീസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു

നിയാമി: നൈജറിലെ പ്രീസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു. ഏഴ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആഫ്രികന്‍ രാജ്യമായ നൈജറില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വൈക്കോല്‍ കൊണ്ട് നിര്‍മിച്ച സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂള്‍ ഗ്രൗണ്ടിലൂടെയാണ് തീപടര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തില്‍ പൊതുവായി മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി 10 മണി വരെ ജാഗ്രതാ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്വര്‍ണവിലയില്‍ ഇടിവ്; ഇന്ന് പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4370 രൂപയാണ് വില. ഈ മാസം തുടര്‍ച്ചയായി വര്‍ധവ് Read More …

15കാരിയായ മകളെ പീഡിപ്പിച്ചു ; പാസ്റ്ററിനും സഹോദരി ഭര്‍ത്താവിനുമെതിരെ ഗായിക പരാതി നല്‍കി

ചെന്നൈ: മകളെ പീഡിപ്പിച്ചെന്നാരോപിച്ച്‌ സഹോദരി ഭര്‍ത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നല്‍കി. കില്‍പ്പുക്ക് വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഗായിക പരാതിപ്പെട്ടത് .ചെന്നെയിലാണ് സംഭവം . ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകള്‍ താമസിച്ചിരുന്നത്. അവിടെ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയയായത് . അതെ സമയം സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയില്‍ ആരോപിക്കുന്നു . ഇവര്‍ക്കെതിരേയും Read More …

17 വരെ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 14: തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ഏപ്രില്‍ 15: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ഏപ്രില്‍ 16: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, Read More …

അഫ്ഗാനില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരും പിന്മാറും; പ്രഖ്യാപിച്ച്‌ ബൈഡന്‍

വാഷിങ്ടണ്‍: ഈ വര്‍ഷം സെപ്റ്റംബര്‍ 11നു മുന്‍പായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ യുഎസ് സൈനികരെയും പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്‍്റ് ജോ ബൈഡന്‍. കഴിഞ്ഞ വര്‍ഷം താലിബാനുമായി ഉണ്ടാക്കിയ സമാധാന കരാറിന്‍്റെ പശ്ചാത്തലത്തിലാണ് യുഎസ് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള തീരുമാനം. വേള്‍ഡ് ട്രേഡ് സെന്‍്റര്‍ ആക്രമണത്തിന്‍്റെ 20-ാം വാര്‍ഷികമാണ് സെപ്റ്റംബര്‍ 11 എന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബര്‍ 11 Read More …

കൂട്ടത്തില്‍ സുന്ദരി ഗംഗാദേവി, ആളുകളെ ആകര്‍ഷിച്ച്‌ വലയില്‍ വീഴ്ത്തും; മൂവര്‍ സംഘത്തിന്‍്റെ കഥ കേട്ട് ഞെട്ടി പൊലീസ്

ചാത്തന്നൂര്‍: വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് മോഷണം നടത്തിയിരുന്ന മൂവന്‍ സംഘം അറസ്റ്റില്‍. മോഷണശ്രമത്തിനിടെ കഴിഞ്ഞ ദിവസന്‍ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായ മൂവര്‍ സംഘത്തിന്‍്റെ കഥകള്‍ കേട്ട് ഞെട്ടി പൊലീസ്. തമിഴ്‌നാട് സ്വദേശിനികളായ 3 സ്ത്രീകളാണ് പിടിയിലായത്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്. ആശുപത്രിയില്‍ Read More …

സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി: 11 പേര്‍ അറസ്റ്റില്‍

ചെന്നൈ: തിരുപ്പൂരില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ 12 പേര്‍ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി അനുഭവിച്ച പീഡനം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണു പുറത്തുവന്നത്. പ്രതികളില്‍ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അച്ഛനും അമ്മയുമില്ലാത്ത പെണ്‍കുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സംഭവത്തെക്കുറിച്ച്‌ അറിഞ്ഞ സഹോദരി പെണ്‍കുട്ടിയെ സമീപത്തെ അനാഥാലയത്തില്‍ Read More …