വളര്ത്തുനായയെ സ്കൂട്ടറിന് പിന്നില് കെട്ടി മൂന്നുകിലോമീറ്റര് വലിച്ചിഴച്ച സംഭവം; ഉടമ അറസ്റ്റില്
മലപ്പുറം:വളര്ത്തുനായയെ സ്കൂട്ടറിന് പിന്നില് കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില് ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. കരുനെച്ചി സ്വദേശി സേവ്യര് ആണ് അറസ്റ്റിലായത്. ചെരുപ്പ് കടിച്ചു കേടുവരുത്തിയെന്നാരോപിച്ചാണ് ഇയാള് നായയോട് കൊടുംക്രൂരത കാട്ടിയത്. മൂന്ന് കിലോമീറ്ററോളമാണ് നായയെ കെട്ടിവലിച്ചത്. ഇതുകണ്ട് നാട്ടുകാര് പിന്തുടര്ന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇയാള് വഴങ്ങിയില്ല. ഒരു ദയയും കാണിക്കാതെ സ്കൂട്ടര് വീണ്ടും മുന്നോട്ട് ഓടിച്ചു. Read More …
