കുവൈറ്റില്‍ ഇന്ന് 206 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി ; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1012 ആയി

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 206 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 1012 ആയതായി മന്ത്രി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

ലോക്ക് ഡൗണിനിടയില്‍ നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി: വിവാഹ ചിലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക്

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ബികോം ബിരുദധാരിയാണ് അഞ്ജലി.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമേ പങ്കെടുത്തുള്ളു.ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു.വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു. Read More …

തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാനുള്ള യുപി സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയത് പ്രിയങ്ക ഗാന്ധി

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രശംസനീയമാണെന്ന് അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഈ മുന്നേറ്റം പൂര്‍ണ്ണമായും വിജയിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് Read More …

സൗദിയില്‍ ഇന്ന്​ ഏഴ്​ വിദേശികളും രണ്ട്​ സ്വദേശികളും മരിച്ചു; പുതിയ രോഗികള്‍ 1197

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ ഇന്ന്​ ഏഴ്​ വിദേശികളും രണ്ട്​ സ്വദേശികളും കൂടി മരിച്ചു. അതോടെ ആകെ മരണസംഖ്യ 137 ആയി. മക്കയിലും ജിദ്ദയിലുമായാണ്​ മരണങ്ങള്‍ സംഭവിച്ചത്​. 33നും 77നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇവരെല്ലാം സ്ഥിരമായി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നു. അഞ്ചുപേര്‍ മക്കയിലും നാല്​ പേര്‍ ജിദ്ദയിലുമായാണ്​ മരിച്ചത്​. പുതുതായി 1197 പേരില്‍ Read More …

ചാരായവുമായി യുവാവ് മലപ്പുറം പോലീസ് പിടിയില്‍

മലപ്പുറം: ബൈക്കില്‍ ചാരായവുമായി സഞ്ചരിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍. കോട്ടൂര്‍ ഇന്ത്യനൂര്‍ സ്വദേശി മുപ്പീടത്തില്‍ രതീഷാ(33)ണ്  മലപ്പുറം പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് കോട്ടപ്പടി വലിയവരമ്പ് ബൈപ്പാസില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ചാരായം അടങ്ങിയ കുപ്പിയും പരിശോധനക്കിടെ പോലീസ് പിടിച്ചു. ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി Read More …

‘കര്‍ണാടക മോഡല്‍’ കേരളത്തിലും; കോഴിക്കോട്-മലപ്പുറം അതിര്‍ത്തി റോഡ് പൊലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ മുക്കം ജനമൈത്രി പൊലീസ് കല്ലിട്ട് അടച്ചു. വാലില്ലാപ്പുഴ പുതിയനിടം റോഡ്, തേക്കിന്‍ ചുവട് തോട്ടുമുക്കം റോഡ്, പഴംപറമ്ബ് തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്. കരിങ്കല്ലുകള്‍ ലോറിയില്‍ എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മുക്കം ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. Read More …

പരമ്ബരാഗത തൊഴിലാളികള്‍ക്ക് കടലില്‍ പോകാം; മലപ്പുറത്ത് മത്സ്യബന്ധനത്തിന് ഇളവ്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി നടപ്പിലാക്കിയ ലോക്ഡൗണിന്റെ സാഹചര്യത്തില്‍നിര്‍ത്തിവെച്ച മത്സ്യബന്ധനത്തിന് മലപ്പുറത്ത് ഇളവ് പ്രഖ്യാപിച്ചു. മലപ്പുറത്തെ മത്സ്യ ബന്ധന മേഖലയിലെ പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോവാം. എന്നാല്‍ മത്സ്യം ഹാര്‍ബറില്‍ തന്നെ വിറ്റഴിക്കണം. വില ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനിക്കും. വില്‍പ്പന സമയത്തുണ്ടാകുന്ന ജനത്തിരക്കൊഴിവാക്കാന്‍ ഹര്‍ബറുകളില്‍ പൊലീസിനെ നിയോഗിക്കും.

വയനാട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ പോലീസ് നി​രീ​ക്ഷ​ണം നടത്തി

പു​ല്‍​പ്പ​ള​ളി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാലിക്കാതെ ജനങ്ങള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​യ​നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള ഭാ​ഗ​മാ​യി ചേ​കാ​ടി പാ​ലം മു​ത​ല്‍ കൊ​ള​വ​ള്ളി വ​രെ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പോലീസ് നി​രീ​ക്ഷ​ണം ന​ട​ത്തി.