കൊവിഡ് 19 മുന്കരുതല്; നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നു. ഏപ്രില് എട്ടുവരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിപ്പിക്കാനാണ് തീരുമാനം. അതേസമയം, സഭാസമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷവാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിക്കും. ഈ നടപടിയില് സഭയിലും പ്രതിഷേധമുയര്ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് ചേര്ന്ന കാര്യോപദേശക സമിതിയില് മുഖ്യമന്ത്രി നിര്ദേശിച്ച Read More …
