Category: Latest News
വിളവെടുപ്പ് അടുത്ത് നില്‍ക്കെ കാട്ടാനക്കൂട്ടം തോട്ടത്തില്‍ കയറി മേഞ്ഞു, നശിപ്പിച്ചത് 1500ഓളം വാഴകള്‍; മനംനൊന്ത് കര്‍ഷകന്‍ കൃഷി വെട്ടിനശിപ്പിച്ചു
മലപ്പുറം: മലപ്പുറം മുത്തേടത്ത് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. രണ്ട് രാത്രിയാണ് തുടരെ ആനയുടെ ശല്യമുണ്ടായത്. ശഏകദേശം 1500ഓളം വാഴകളാണ് നാമവശേഷമായത്. ഇതില്‍ മനംനൊന്ത് കര്‍ഷകന്‍ കൃഷി മൊത്തമായും വെട്ടിനശിപ്പിച്ചു. മലപ്പുറം മൂത്തേടം നമ്ബൂരിപ്പാട്ടിലെ കാഞ്ഞിരപ്പാറ ഹമീദിനാണ് ദുരനുഭവം ഉണ്ടായത്. സമീപത്തെ നെല്ലിക്കുത്ത് വനത്തില്‍ നിന്ന് ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തുന്നതിനാല്‍ രാത്രി കാവലിരുന്നാണ് ഹമീദ് Read More …
ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു; വിഷം അകത്തുചെന്ന നിലയില്‍ കുട്ടിയുടെ അമ്മ ആശുപത്രിയില്‍
കാസര്‍കോട്: കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടു വയസ്സുകാരി മരിച്ചു. കുട്ടിയെ ഛര്‍ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്മാര്‍മൂല പെരുമ്ബളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റുമൈസ ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിഷം അകത്തു ചെന്ന Read More …
റഷ്യയുമായി കരാര്‍; സിറിയയില്‍ തുര്‍ക്കി സൈന്യം തുടരും
മോസ്കോ: വടക്കന്‍ സിറിയില്‍ നിന്ന് തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര് പുടിനും തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന വടക്ക്-കിഴക്കന്‍ സിറിയയിലെ കുര്‍ദ് അധീന പ്രദേശത്ത് നിന്ന് സിറിയയിലെ കുര്‍ദ് സായുധ സംഘമായ വൈ.പി.ജി 30 കിലോമീറ്റര്‍ പിന്നിലേക്ക് മാറണമെന്നാണ് കരാര്‍. ഇതിന് Read More …
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 160 രൂപകൂടി
തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും Read More …
കൂടത്തായി കൊലപാതക പരമ്ബര; ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്ബരക്കേസില്‍ മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. സിലി കൊല്ലപ്പെടുമെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സിലിയുടെ പോസ്റ്റ്മോര്‍ട്ടം എതിര്‍ത്തത് അതുകൊണ്ടാണ് എന്നാണ് Read More …
കൂടത്തായി കൊലപാതക പരമ്ബര: ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വിദഗ്ദ സംഘം നാളെ എത്തും: കേസിനെ ഐപിഎസ് ട്രെയിനിംഗിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി
കോഴിക്കോട്: കൊലപാതക പരമ്ബരയില്‍ അന്വേഷണം നടത്താന്‍ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം നാളെ കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. വിദഗ്‍ധ സംഘത്തിന്‍റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക. ഫോറന്‍സിക് വിദഗ്‍ധരുടെ സംഘവുമായി ഇന്നലെ ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. കൂടത്തായി കേസ് Read More …
യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയെത്തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്‌കൂളുകളില്‍ ക്ലാസ് നേരത്തെ വിടാനുംഅവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ചൊവ്വാഴ്ച വരെ യുഎഇ യുടെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ ശക്തമാവുമ്ബോള്‍ ഉണ്ടാവുന്ന പ്രകൃതി Read More …
