Category: Latest News
‘ജീവനുള്ള കാലത്തോളം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും ‘ ; ഫേസ് ബുക്ക് കുറിപ്പുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍
‘ ജീവനുള്ളത്തോളം കാലം താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കുമെന്നുള്ള’ ഫേസ് ബുക്ക് കുറിപ്പുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് . ഞാന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നും എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ Read More …
‘ആര്‍ക്കും ഇതില്‍ പങ്കില്ല; ജീവിതം ഇല്ലാതാക്കിയത് ലഹരി’; പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവിന്റെ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെടുത്തു
എടക്കര: യു പ്രതിഭ എംഎല്‍എയുടെ മുന്‍ ഭര്‍ത്താവ് കെആര്‍ ഹരിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. വൈദ്യുതബോര്‍ഡ് ജീവനക്കാരനായ ഹരിയെ കെഎസ്‌ഇബി ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കെഎസ്‌ഇബി ഓഫീസിലും അറിയിച്ചതിനെ തുടര്‍ന്ന് വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് ഹരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് ഹരിയുടെ Read More …
വിംബിള്‍ഡണ്‍ കോര്‍ട്ട് നശിപ്പിച്ചു; സെറീന വില്യംസിന് 10,000 ഡോളര്‍ പിഴ
വിംബിള്‍ഡണ്‍ കോര്‍ട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചതിന് സെറീന വില്യംസിന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളര്‍ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. പിഴയെക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം അലിസണ്‍ റിസ്‌കെയെ നേരിടുന്ന വില്യംസ് തന്റെ 24-ാമത് ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്.ടെന്നിസ് സാന്‍ഡ്‌ഗ്രെനോട് മൂന്നാം റൗണ്ടില്‍ തോറ്റതിന് പിന്നാലെ ദേഷ്യം പ്രകടിപ്പിച്ചഫാബിയോ Read More …
തദ്ദേശ തിരഞ്ഞെടുപ്പ്: പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയ്ക്കു വേണ്ട പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിനായി ആഗസ്ത് രണ്ട്, മൂന്ന് തീയതികളില്‍ കോണ്‍ഗ്രസ് നേതൃക്യാംപ് നെയ്യാര്‍ ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സമരം ശക്തിപ്പെടുത്താനും ധാരണയായിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടാനായി പ്രളയത്തിന്റെ വാര്‍ഷികദിനമായ ആഗസ്ത് 14ന് എട്ടു സ്ഥലങ്ങളില്‍ Read More …
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍!
കോഴിക്കോട്: വിദ്യര്‍ത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മുഹമ്മദ് റാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യര്‍ത്ഥിയുടെ പരാതിയിന്‍മേലാണ് പൊലീസ് കേസെടുത്തത്. പള്ളിയില്‍ നിന്നും മടങ്ങി വരുകയായിരുന്ന തന്നെ കാറില്‍ നിര്‍ബന്ധിച്ച് കയറ്റികൊണ്ടുപോയി ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വിദ്യര്‍ത്ഥിയുടെ പരാതി. Read More …
കനത്ത മഴ: വാഷിങ്ടന്‍ വെള്ളത്തില്‍ മുങ്ങി, വൈറ്റ് ഹൗസിലും വെള്ളം കയറി
വാഷിങ്ടന്‍: കനത്ത മഴയില്‍ യുഎസ് തലസ്ഥാനമായ വാഷിങ്ടന്‍ ഡിസി വെള്ളത്തില്‍ മുങ്ങി. ഒരു മാസം പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം പെയ്തത്. അതാണ് തലസ്ഥാനത്തു വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. തിങ്കളാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈറ്റ് ഹൗസിലും വെള്ളം കയറി. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ആദ്യ ഒരു മണിക്കൂറിനകം നാലിഞ്ച് വെള്ളമാണ് ഉയര്‍ന്നത്. റോഡുകളിലും പാളങ്ങളിലും വെള്ളം Read More …
അഭിമന്യു വധക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 21 ലേക്കു മാറ്റി
അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേ സമയം സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകള്‍ വേണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കാമെന്നും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. കോടതിയില്‍ സമര്‍പിച്ച സിസിടിവി ദ്യശ്യങ്ങളും നല്‍കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വിചാരണ വേളയില്‍ Read More …
