വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

ദുബായ്: വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാല്‍നട്ടില്‍ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കടത്തുകാര്‍ വിചിത്രമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥയാണ് കാണുന്നതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ തന്റെ സെല്‍ ഫോണിന്റെ ബാറ്ററിയില്‍ മയക്കുമരുന്ന് Read More …

ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന കടുവയുടെ ദൃശ്യങ്ങള്‍ വയനാട്ടിലേതു തന്നെ; സ്ഥിരീകരിച്ച്‌ വനംവകുപ്പ്

വയനാട്: ബൈക്ക് യാത്രക്കാര്‍ക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വയനാട്ടിലേതു തന്നെയെന്ന് സ്ഥിരീകരിച്ച്‌ വനംവകുപ്പ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതെന്നും കാടിന് നടുവിലൂടെയുള്ള വനപാതയാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കടുവ റോഡ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാകാം ബൈക്ക് യാത്രികരുടെ മുന്നില്‍ പെട്ടതെന്നും വണ്ടിയുടെ ശബദം കേട്ട പരിഭ്രാന്തിയില്‍ ഓട്ടത്തിന്റെ വേ​ഗത കൂട്ടിയതാകാമെന്നും Read More …

കുവൈറ്റ് സ്വദേശിവത്കരണം: 3000 വിദേശികളെ പൊതുമേഖലയില്‍ നിന്നും ഒഴിവാക്കും

കുവൈറ്റ് സിറ്റി : സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി കുവൈറ്റ്. പെതുമേഖലയില്‍ നിന്നും അടുത്ത സാമ്ബത്തിക വര്‍ഷം 3000 വിദേശികളെ ഒഴിവാക്കാനാണ് നീക്കം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായവരുടെ പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്‌റിപ്പോര്‍ട്ട്. മൂവായിരം വിദേശികളെ ഒഴിവാക്കി അഡ്മിനിസ്‌ട്രേഷന്‍ Read More …

കരിപ്പൂരില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. ദുരന്തം വഴിമാറിയത് തലനാരിഴക്ക്.സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശമാണ് ലാന്റിങിനിടെ റണ്‍വെയില്‍ ഉരസിയത്. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന് കേടുപാടുകളുണ്ടെന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര Read More …

വയനാട്ടില്‍ വിദ്യാര്‍ഥി ജലസംഭരണിയില്‍ മരിച്ച നിലയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പെണ്‍കുട്ടിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭ​​െന്‍റ മകള്‍ പ്രജീഷ (14) യാണ്​ മരിച്ചത്.പുലര്‍ച്ചെ​ അഞ്ച് മണി മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്‍െറ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയത്. കുപ്പാടി ഗവ.ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ. അമ്മ:ശ്രീജ. Read More …

ശക്തമായ സുരക്ഷയില്‍ അമര്‍നാഥ് ക്ഷേത്ര തീര്‍ത്ഥാടനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: ശക്തമായ സുരക്ഷയില്‍ ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന് തുടക്കമായി. ജമ്മു കശ്മീരില്‍ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്ബില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘം യാത്ര പുറപ്പെട്ടു. തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സുരക്ഷ കര്‍ശനമാക്കുന്നതിനായി വിവിധ സുരക്ഷാ സംഘങ്ങളെ Read More …

പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കുന്നു; ഒരുമാസത്തിനകം മാറ്റിവാങ്ങണമെന്ന് അറിയിപ്പ്

മസ്‌കറ്റ് : ഒമാനില്‍ ഉപയോഗത്തിലിരിക്കുന്ന പഴയ കറന്‍സി നോട്ടുകള്‍ നിരോധിക്കാന്‍ തീരുമാനം. 1995 ന് മുന്‍പുള്ള നോട്ടുകള്‍ ഒരുമാസത്തിനകം മാറ്റി വാങ്ങണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റി പുതിയതു വാങ്ങാന്‍ പൊതുജനങ്ങള്‍ക്കു എല്ലാ സൗകര്യമൊരുക്കിയശേഷമാണ് പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും Read More …

‘മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?’ ; ആശുപത്രിയില്‍ കാണാനെത്തിയ താരത്തോട് കുഞ്ഞ് ആരാധകന്‍

കോഴിക്കോട് : നടന്‍ വിനോദ് കോവൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള തന്റെ അരികിലെത്തിയപ്പോള്‍ മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകരന് ആഗ്രഹസാഫല്യത്തിന്റെ നിര്‍വൃതി. എം80 മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രശസ്തനായ ചലച്ചിത്രതാരം വിനോദ് കോവൂരിനെ കാണണമെന്നത് റഹ്മത്തുല്ലയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ജന്‍മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്‍ഷങ്ങളായി ചികിത്സയിലാണ്. കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല്‍ Read More …