Category: Latest News
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം
ന്യൂസീലന്‍ഡ് : ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യം. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച പ്രധാനമന്ത്രിയുടെ നിലപാടുകള്‍ കണക്കിലെടുത്തു ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര്‍ ഇതിനകം ഇതില്‍ ഒപ്പുവച്ചു കഴിഞ്ഞു.
ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയില്‍
മീററ്റ്: ആശുപത്രിയില്‍ ചികിത്സയ്‍ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശത്തെ മീററ്റിലാണ് സംഭവം. ശ്വാസതടസത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ആശുപത്രി ജീവനക്കാര്‍ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഐസിയുവില്‍ പ്രവേശിപ്പിച്ച ഭാര്യയെ മരുന്ന് കുത്തിവെച്ച് മയക്കി കിടത്ത് മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. Read More …
ഫേസ്ബുക്കില്‍ രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചു, വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ പരാതി
കോഴിക്കോട്: ഫേസ്ബുക്കിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്‌റ്റുകളിട്ടെന്ന് ആരോപിച്ച് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്‌ക്ക് പരാതി നല്‍കിയത്. ജുഡീഷ്യന്‍ അധികാരമുള്ള വനിതാ കമ്മിഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിതാ കമ്മിഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ചതിന് ഷാഹിദാ Read More …
വയനാട് വീണ്ടും മാവോയിസ്റ്റുകളെത്തി
വയനാട്: വൈത്തിരിയില്‍ ചിതറിയ ചോരയ്ക്ക് പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റ് ഭീകരര്‍. വയനാട് തലപ്പുഴ മക്കിമലയില്‍ എത്തിയ ഭീകരസംഘം വിതരണം ചെയ്ത കാട്ടുതീ ബുള്ളറ്റിനിലാണ് പരാമര്‍ശം. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മരണത്തിന് പകരം വീട്ടുമെന്നാണ് മുന്നറിയിപ്പ്. മാവോയിസ്റ്റ് നേതാവ് ജലീലിനെ പിണറായി വിജയന്റെ സിപിഎം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും റിസോര്‍ട്ടിലെ ഒറ്റുകാരും ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് Read More …
ഫയര് അലാറം മുഴങ്ങി; ഇന്ഡിഗോ വിമാനം കരിപ്പൂരില് തിരിച്ചിറക്കി
കരിപ്പൂര്: കരിപ്പൂരില്നിന്നും ബംഗളൂരുവിലേക്ക് പറന്നുയര്ന്ന ഇന്ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്ജിനില്നിന്നും ഫയര് അലാറം മുഴങ്ങിയതിനെ തുടര്ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര് അറിയിച്ചു.
ഹോട്ടലില്‍ മേശ വൃത്തിയാക്കി, തറ തുടച്ചു, സാധാരണക്കാരിയില്‍ നിന്നും കേന്ദ്രമന്ത്രിയായി ഉയര്‍ന്ന സ്മൃതി ഇറാനിയുടെ ജീവിതം അറിയാം
എന്റെ ജീവിതം ദൈവത്തിന്റെ തിരക്കഥയാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. ചെറുപ്പത്തില്‍ ഒരുപാട് കഷ്ടപ്പെട്ടു. പത്താം ക്ലാസില്‍ പഠിക്കുമ്ബോല്‍ വീട്ടുചെലവിന് അച്ഛനെ സഹായിക്കാന്‍ ബ്യൂട്ടി പ്രോഡക്ടുകളുടെ മോഡലായി. ആദ്യം കിട്ടിയ പ്രതിഫലം 200 രൂപ! മൂന്നു പെണ്‍മക്കളില്‍ ഞാനായിരുന്നു മൂത്തത്. ടിവിയില്‍ അഭിനയിച്ചു തുടങ്ങുന്നതിനു മുമ്ബുള്ള നാളുകളില്‍ പല ജോലിയും ചെയ്തു. മുംബയ് ബാന്ദ്രയിലെ മക്‌ഡോണള്‍ഡ്സില്‍ മേശ വൃത്തിയാക്കി, Read More …
സൗദിയില്‍ അനുഭവിച്ചത് താങ്ങാനാവാത്ത ദുരിതങ്ങള്‍ ; ഒടുവില്‍ കൈക്കുഞ്ഞുമായി മലയാളി നഴ്‌സ് നാട്ടിലേക്ക്
റിയാദ് : സൗദിയില്‍ താങ്ങാനാവാത്ത ദുരിതങ്ങള്‍ അനുഭവിച്ച മലയാളി നഴ്‌സ് ഒടുവില്‍ കൈക്കുഞ്ഞുമായി നാട്ടിലേക്ക് എത്തുന്നു. സൗദിയില്‍ പ്രസവാവധി നിഷേധിക്കപ്പെട്ട ടിന്റു സ്റ്റീഫനാണ് ലേബര്‍ കോടതി വിധിയുടെ പിന്‍ബലത്തില്‍ കൈക്കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങിയത്. അബഹ ഗവര്‍ണറെറ്റ്, ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ്, സൗദി മനുഷ്യാവകാശ കമ്മീഷന്‍, ലേബര്‍ ഓഫീസ് തുടങ്ങിയവയുടെയൊക്കെ സഹായത്തോടെയാണ് ടിന്റുവിന്റെ നാട്ടിലേക്കുള്ള മടക്കം.ടിന്റുവില്‍ നിന്നും Read More …
