പി ജയരാജന്‍ ജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടും; തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കെകെ രമ

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും പി ജയരാജന്‍ വിജയയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് ആര്‍എംപി നേതാവ് കെകെ രമ. ആര്‍എംപിയെ ഇല്ലാതാക്കാനായി ജയരാജന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രമ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രമ ഇത് പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റം Read More …

കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും

മലപ്പുറം: എസ് ഡി പി ഐയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. കുഞ്ഞാലിക്കുട്ടിക്കെതിരെ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, പാലക്കാട് തുളീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ കെ എസ് ഷാന്‍, ആറ്റിങ്ങലില്‍ അജ്മല്‍ ഇസ്മഈല്‍ എന്നിവര്‍ മത്സരിക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥി Read More …

സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്രകാര്‍ക്കായി ഒരു കിടിലന്‍ സംഭവമാണ് വിമാനകമ്ബനി ഒരുക്കിയിരിക്കുന്നത്.വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി യഥേഷ്ടം മൊബൈല്‍ ആപ്പുകള്‍ ഉപയോഗിയ്ക്കാം എന്നതാണ് കാര്യം . യാത്രക്കാര്‍ക്ക് വിമാനത്തില്‍ അഞ്ച് മൊബൈല്‍ ആപ്പുകളാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം സൗദി എയര്‍ലൈന്‍സ് ആരംഭിച്ചു. സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ Read More …

രണ്ടു വര്‍ഷമായി ലൈംഗിക പീഢനം; പത്രാധിപരെ മാധ്യമ പ്രവര്‍ത്തക കൊന്നു

മുംബൈ: കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനുചുവട്ടില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവര്‍ത്തകയെ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയില്‍ നിന്നിറങ്ങുന്ന ‘ഇന്ത്യ അണ്‍ബൗണ്ട് ‘ എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) വെള്ളിയാഴ്ചയാണ് കാണാതായത്. ഭിവണ്‍ഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്ചയാണ് പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്. പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് Read More …

പരാജയഭീതി; മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയഭീതി മൂലമാണ് മുല്ലപ്പള്ളി പിന്‍മാറിയത്. തര്‍ക്കങ്ങള്‍ക്കിടയില്‍ നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്. വടകരയിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നത്. മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഉറച്ച്‌ നിന്നതോടെയാണ് സ്ഥാനാര്‍ഥി Read More …

മലേഷ്യയില്‍ നിന്ന് പതിമൂന്ന് ഭീകരരെ പിടികൂടിയെന്ന് പൊലീസ്

ക്വാലലംപുര്‍: മലേഷ്യയില്‍ നിന്ന് പതിമൂന്ന് ഭീകരരെ പിടികൂടി. മലേഷ്യയിലെ സാബായില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്.

വയനാടിനായി തര്‍ക്കം രൂക്ഷം, തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടിനായി തര്‍ക്കം രൂക്ഷമാകുന്നു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ടി. സിദ്ദിഖ്, കെ.പി അബ്ദുള്‍ മജീദ് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിനും സാധ്യതയേറിയിട്ടുണ്ട്. വി.വി. പ്രകാശ് ദല്‍ഹിയിലെത്തിയിട്ടുണ്ട്. എ.കെ. ആന്‍റണിയുമായി പ്രകാശ് കൂടിക്കാഴ്ച നടത്തും. ടി.സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ Read More …

വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

കോഴിക്കോട്:വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഏഴു വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഷാന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറസ് ബാധ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയായിരുന്നു. ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഷാന് പനി Read More …