Category: Latest News
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു; ജാംനഗറില്‍ മത്സരിക്കും
ന്യൂഡല്‍ഹി: പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. അംഗത്വമെടുത്തതിന് ശേഷം ഹര്‍ദിക് ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോട് അനുബന്ധിച്ചായിരിക്കും ഹര്‍ദിക്കിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ്. മാര്‍ച്ച് 12ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങിലാവും ഹാര്‍ദികിന്റെ Read More …
ഒമാനില്‍ മൂന്ന് കവര്ച്ചക്കേസുകളിലായി 13 പേര് പിടിയില്
ഒമാന്‍ : ഒമാനില്‍ മൂന്ന് കവര്ച്ചക്കേസുകളിലായി 13 പേര് പിടിയിലായതായി റോയല് ഒമാന്‍ പൊലീസ് അറിയിച്ചു. ഇതില് രണ്ടെണ്ണം പൊലീസ് ചമഞ്ഞ് കവര്ച്ചനടത്തിയ കേസുകളാണ്.ദോഫാറില് പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് കവര്ച്ചനടത്തിയ ഒമ്ബത് പേര് അറസ്റ്റിലായി. വീടുകളില്നിന്നും കടകളില്നിന്നുമാണ് ഇവര് കവര്ച്ച നടത്തിയതെന്ന് ദോഫാര് പ്രവിശ്യയിലെ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. സീബിലെ മബേല ഭാഗത്തുനിന്ന് പൊലീസ് ചമഞ്ഞ് Read More …
ഇന്ത്യക്കെതിരെ ആക്രമണം നടത്താന് ജെയ്ഷയെ പാക്കിസ്ഥാന് ഉപയോഗിച്ചിട്ടുണ്ടെന്ന് മുഷറഫ്
ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന് പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന് പാക് പ്രസിഡന്റ് പര്വേസ് മുഷറഫ്. പാക് വാര്ത്താ ചാനലിനോട് നടത്തിയ ടെലിഫോണ് അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഭരണകാലത്ത് പാക് രഹസ്യാന്വേഷണ വിഭാഗം ജെയ്ഷെയെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെയ്ഷെയ്ക്കെതിരായ നടപടിയേയും മുഷറഫ് സ്വാഗതം ചെയ്തു. Read More …
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ തുടരുന്ന പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ എന്തുകൊണ്ടാണ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. ഇരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ഇമാമിന്‍റെ Read More …
വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലെന്ന് സൂചന; തിരച്ചില്‍ തുടരുന്നു, 2 പോലീസുകാര്‍
വൈത്തിരി: വയനാട്ടിലെ വൈത്തിരിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീലെന്ന് സൂചന. സമീപത്തെ കാട്ടിലേക്ക് ഓടിയ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പണവും ഭക്ഷണവും ആവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇവരെ തിരിച്ചറിഞ്ഞതോടെ സായുധ സേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിനെ Read More …
യുവാക്കള്‍ക്കിടയില്‍ ഹൃദ്‌രോഗം കൂടുന്നു
ചാവക്കാട്: യുവാക്കള്‍ക്കിടയില്‍ ഹൃദ്‌രോഗം വര്‍ധിച്ചു വരികയാണെന്നും 25 വയസ്സില്‍ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്്ദന്‍ ഡോ.എം.കെ.മൂസകുഞ്ഞി ചൂണ്ടിക്കാട്ടി. സ്‌ക്കൂളുകളില്‍ കുട്ടികള്‍ക്ക് പഠനവിഷയമായി ഹൃദയാരോഗ്യസംരക്ഷണ രീതികളും ജീവിത ശൈലി രോഗ പ്രതിരോധ ബോധനവും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെല്ലിക്കുഴി നിംസ് ആശുപത്രി സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനവും പൊതുജന Read More …
ജനവിധി തേടാന് ജനപക്ഷവും; മത്സരിക്കുമെന്ന് പി.സി.ജോര്ജ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില് ജനപക്ഷം പാര്ട്ടി മത്സരിക്കുമെന്ന് പി.സി.ജോര്ജ് എംഎല്എ. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്ഥിയെ നിര്ത്തുമെന്ന് പറഞ്ഞ ജോര്ജ്ജ് കോട്ടയത്ത് പി.ജെ.ജോസഫ് മത്സരിച്ചാല് പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്ത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില് യുഡിഎഫിന്റെ ഭാഗമായിരുന്ന ജോര്ജ് പക്ഷേ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പ്രചരപരിപാടികളില് നിന്ന് വിട്ടുനിന്നിരുന്നു. ആന്റോയ്ക്കെതിരെ തെരഞ്ഞെടുപ്പ് ഘട്ടത്തില്പോലും ശക്തമായ വിമര്ശനമായിരുന്നു ജോര്ജ് അന്ന് Read More …
