തിരുവനന്തപുരത്ത് നിന്ന് തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ഒരു സംഘം തളിയില്‍ അരശുമൂട് നിന്ന് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന. Read More …

നൂറോളം പെണ്‍കുട്ടികളെ വശീകരിച്ചു പീഡിപ്പിച്ച്‌ വീഡിയോ പകര്‍ത്തി പണം തട്ടിയ കേസ് സി.ബി.ഐ അന്വേഷിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ അറുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സി.ബി. ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മുന്നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കനിമൊഴിയടക്കമുള്ള ഡി.എം.കെ പ്രവര്‍ത്തകറെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് നേരത്തെ തന്നെ സി.ബി Read More …

പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവം; യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് ബന്ധു

തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന്‍ ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ സന്തോഷ് പറഞ്ഞു. നിരന്തരമായി ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്യുന്നതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുക്കാതായി. ഇതോടെ പെണ്‍ കുട്ടിയുടെ അച്ഛന്‍റെ ഫോണില്‍ വിളിച്ചും പെണ്‍കുട്ടിയെ പറ്റി അന്വേഷിച്ചിരുന്നു. അജിന്‍റെ ശല്യം Read More …

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ ഭാര്യ അന്തരിച്ചു. ശ്രീദേവി അന്തര്‍ജനം ( 86)ആണ് അന്തരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ വെച്ച്‌ നടക്കും. മക്കള്‍ പാര്‍വതി,അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല എന്നിവരാണ്.

സമുദ്രത്തിനടിയിലും തത്സമയ വിഡിയോ സംപ്രേഷണം ; സ്വപ്ന ദൗത്യവുമായി ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര​സം​ഘം

അ​ല്‍​ഫോ​ണ്‍​സ്​ ഐ ​ല​ന്‍​ഡ്​ (സീ​ഷെ​ല്‍​സ്): ആഴിയുടെ അ​ടി​ത്ത​ട്ടി​ല്‍​നി​ന്ന്​ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണ​വു​മാ​യി ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര​സം​ഘം ച​രി​ത്ര ദൗത്യത്തിലേക്ക് . ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി ബ്രി​ട്ടീ​ഷ്​ ഗ​വേ​ഷ​ക സം​ഘ​മാ​യ നെ​ക്​​ടോ​ണ്‍ ആ​ണ്​ ഈ ​ഉ​ദ്യ​മ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. സ​മു​ദ്ര​ത്തി​ല്‍ 60 മീ​റ്റ​ര്‍ താ​ഴെ​നി​ന്നാ​യി​രു​ന്നു ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണം. നേരത്തെ സ​മു​ദ്ര​ത്തി​ന​ടി​യി​ല്‍​നി​ന്ന്​ ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണം Read More …

തൊഴില്‍ സ്ഥലത്തെ പരിശോധന, കുവൈറ്റില്‍ നൂറിലധികം അനധികൃത തൊഴിലാളികള്‍ പിടിയില്‍

കുവൈറ്റ് സിറ്റി: തൊഴില്‍ നിയമം ലംഘിച്ചതിന് പുതിയ നിര്‍മ്മാണം നടക്കുന്ന ശദാദിയ യൂനിസ്‌വേഴ്സിറ്റിയുടെ വര്‍ക്ക് സൈറ്റില്‍ നൂറ്റി എണ്‍പത്തി ഒന്ന് തൊഴിലാളികളെ പിടികൂടിയതായി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. പിടിക്കപ്പെട്ടവരില്‍ നൂറ്റി പതിനേഴ് പേര്‍ ഗാര്‍ഹിക വിസയായ ഇരുപതാം നമ്ബര്‍ വിസയിലുള്ളവരാണ്. പതിനഞ്ച് പേര്‍ ആടിനെ മേയ്ക്കുന്ന ജോലിക്ക് അനുമതിയുള്ള Read More …

കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍

അടൂര്‍ : അടൂരില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍ . കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം സെക്രട്ടറി മുണ്ടപ്പള്ളി തോപ്പില്‍ തെക്കേതില്‍ മുണ്ടപ്പള്ളി ജോസിനെയാണ് (51) വീടിനു സമീപത്തുള്ള ഐപിസി ഹെബ്രോണ്‍ ചര്‍ച്ചിന്റെ ഗേറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭിന്നശേഷിക്കാരനായ ജോസിന്റെ മരണത്തില്‍ സംശയം ഉള്ളതായി ബന്ധുക്കളും കോണ്‍ഗ്രസ് മണ്ഡലം Read More …

കിമ്മിന്റെ സഹോദരന്റെ കൊലപാതകം ഇന്തൊനീഷ്യന്‍ യുവതിയെ വെറുതെ വിട്ടു

ഷാ അലം (മലേഷ്യ): കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്തൊനീഷ്യന്‍ യുവതിക്കെതിരെയുള്ള കേസ് മലേഷ്യ പിന്‍വലിച്ചു. രണ്ടു വര്‍ഷമായി സീതി ഐസ്യ എന്ന യുവതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. തിങ്കളാഴ്ച ജയില്‍മോചിതയായ യുവതി ഇന്തൊനീഷ്യന്‍ അംബാസഡറുടെ വിമാനത്തില്‍ ഉടന്‍തന്നെ സ്വന്തം രാജ്യത്തേക്കു തിരിക്കും. കേസ് പിന്‍വലിച്ചതിന്റെ Read More …