അമേരിക്കയെ വിറപ്പിച്ച റഷ്യന്‍ മുങ്ങിക്കപ്പല്‍ ഇനി ഇന്ത്യയ്‌ക്ക് സ്വന്തം, കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

അമേരിക്കന്‍ നാവികസേനയോട് കിടപിടിക്കുന്ന റഷ്യന്‍ ആണവ മുങ്ങിക്കപ്പല്‍ സ്വന്തമാക്കാനുള്ള കരാര്‍ ഇന്ത്യ ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാനാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ മുങ്ങിക്കപ്പലില്‍ മാറ്റങ്ങള്‍ വരുത്തിയശേഷം സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റഷ്യയില്‍ നിന്ന് Read More …

പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയത് വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ്; ഇമാം കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തില്‍ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തില്‍ കുട്ടിയെ കണ്ടെന്നും വാക്കുതര്‍ക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കി. ഇന്നലെ മധുരയില്‍ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി Read More …

സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

വയനാട് വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട നെറ്റി തുളച്ച്‌ മുന്നിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിനരികില്‍ നിന്നും തോക്കുകളും എട്ട് തിരകളും കണ്ടെത്തി. അതേസമയം, പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് Read More …

വൈത്തിരിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ സഹോദരന്‍

വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന് കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍ റഷീദ്. വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും റഷീദ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ജലീല്‍ എന്നയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. Read More …

സൈനയ്ക്ക് ജയം, സമീറിനും ഡബിള്‍സ് ടീമുകള്‍ക്കും പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ചപ്പോള്‍ പുരുഷ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ബ്രിട്ടന്റെ കിര്‍സ്റ്റി ഗില്‍മോറിനെയാണ് സൈന നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-18. അതേ സമയം സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് Read More …

സ്വദേശീവല്‍ക്കരണം: സൗദിയില്‍ ദിനം തോറും 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

റിയാദ്: രാജ്യത്ത് തദ്ദേശീയരെ നിയമിക്കുന്നതിന് തീവ്രത കൂടിയതോടെ സൗദിയില്‍ ദിവസവും ശരാശരി 3000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം സ്വകാര്യ മേഖലയിലെ 10.5 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് തൊഴില്‍വിപണിയിലെ കണക്കുകള്‍ പുറത്തുവിട്ടത്. 2017-ല്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യമേഖലയില്‍ 99.3 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയാണ് ഒളിവില്‍ കഴിയുന്ന ഇമാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിയത്. കേസില്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നേരെത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. Read More …

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിയമനം

കോഴിക്കോട് : തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി സമയം വൈകുന്നേരം ആറ് മണി വരെയായി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ഡോക്ടറെയും രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 13 ന് രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍ 0495-2853005.