നെടുമ്ബാശ്ശേരിയില്‍ മൂന്ന് കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു; മാലി സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മാലി സ്വദേശിയെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സോബാഹ് എന്നയാളാണ് കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. കൊച്ചിയില്‍ നിന്നും മാലിയിലേക്ക് ഹാഷിഷ് കടത്താനായിരുന്നു ശ്രമം. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​കോ​ട്ട് പെ​രി​യ​യി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ല്‍ എ​ന്നി​വ​രു​ടെ ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു. ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍.​മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ചാ​ര​വി​ധി പ്ര​കാ​രം ചി​താ​ഭ​സ്മം ബു​ധ​നാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്ത​ത്.  കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മ​വും വ​ഹി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന Read More …

ഓണ്‍ലൈന്‍ തട്ടിപ്പും ലഹരി കച്ചവടവും വ്യാപകം; കേരളത്തിലെ ജയിലുകളില്‍ 64 വിദേശികള്‍

കേരളത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത് വിദേശികള്‍. ഭവന ഭേദനം, കൊലപാതകം, ഓണ്‍ലൈന്‍ തട്ടിപ്പ് , ലഹരികടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിയിലായി കേരളത്തിലെ ജയിലുകളില്‍ കഴിയുന്നത് 64 വിദേശികളാണ്. ഇതില്‍ 23 പേര്‍ ബംഗ്ലദേശി പൗരന്‍മാരാണ്.സംഘമായി വീടു കയറി കൊള്ളയും കൊലപാതകവും നടത്തിയെന്നതാണു ഇവര്‍ക്ക് എതിരെയുള്ള കുറ്റം. 19 കേസുകളിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. പലരും ബംഗാളില്‍ Read More …

കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ച്‌ മൂടി; അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച്‌ കോടതി

മലപ്പുറം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച്‌ കോടതി. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ മലപ്പുറം സ്വദേശി ശാരദയ്ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതോടെ കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. നിലമ്ബൂര്‍ നായാടംപൊയില്‍ ആദിവാസി കോളനിയിലെ ശാരദയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. Read More …

മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ്സുമായും യു ഡി എഫിലും ചര്‍ച്ച തുടരുമെന്നും ഒമ്ബതിന് ചേരുന്ന പ്രവര്‍ത്തക സമിതിക്ക് മുമ്ബായി അന്തിമ തീരുമാനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും പിന്നോട്ട് പോവാതെ ചര്‍ച്ചകള്‍ തുടരാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം Read More …

ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പ്

ചാലക്കുടി: ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക അറിയിച്ച്‌ ചാലക്കുടി പാര്‍ലമെന്ററി കമ്മറ്റി രംഗത്തെത്തി. പി.രാജവിനെയും സാജു പോളിനേയും പരിഗണിക്കണിക്കണമെന്നാണ് ശുപാര്‍ശയുള്ളത്. ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കും. തുടര്‍ന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് പി.ജെ.ജോസഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും പാര്‍ട്ടി തീരുമാനമുണ്ടാകുക. എല്ലാം ഭംഗിയായിട്ട് തീരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ജോസഫ് പ്രതികരിച്ചു. കോട്ടയം സീറ്റ് മാത്രമേ Read More …

കോട്ടയത്ത് വി എന്‍ വാസവന്‍ ; പത്തനംതിട്ടയില്‍ വീണ ജോര്‍ജ് ; പുതു നിര്‍ദേശങ്ങളുമായി മണ്ഡലം കമ്മിറ്റികള്‍

 ജനതാദള്‍ എസിന്റെ പക്കല്‍ നിന്ന് സിപിഎം ഏറ്റെടുത്ത കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ഇന്ന് ചേര്‍ന്ന ലോക്സഭാ മണ്ഡലം കമ്മിറ്റി നേരത്തെ ഉയര്‍ന്നുകേട്ട ഡോ. സിന്ധുമോള്‍ ജേക്കബിന്റെ പേര് തള്ളി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്റെ പേരാണ് ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന Read More …