ശബരിമലയില്‍ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണം; യോഗി ആദിത്യനാഥ്

പത്തനംതിട്ട: അയോധ്യ മാതൃകയില്‍ ശബരിമല പ്രശ്‌നത്തിലും പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ പോലെ പ്രധാനമാണ് ശബരിമലയെന്നും യോഗി പറഞ്ഞു. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു. ‘ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. കുംഭ മേളയുടെ തിരക്ക് കാരണം ആണ് Read More …

അംഗന്‍വാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതലെന്ന്. . .

തിരുവനന്തപുരം: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുതുക്കിയ ഓണറേറിയം യഥാക്രമം 12,000, 8,000 എന്നിങ്ങനെയാണ്. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ഓണറേറിയം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിച്ച വര്‍ധനവ് കൂടിയാകുമ്ബോള്‍ വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മാസം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. Read More …

നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട: അമ്മയും മകനും പിടിയില്‍

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ അമ്മയും മകനും പിടിയിലായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് അമ്മയും മകനും നെടുമ്ബാശേരിയിലെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് എയര്‍ Read More …

ചൊവ്വയിലെ രഹസ്യങ്ങള്‍ ഇനി ഭൂമിയിലെത്തില്ല,​ അമേരിക്കയുടെ റോവറിന് ചൊവ്വയില്‍ അന്ത്യ വിശ്രമം

ലോസ് ആഞ്ചല്‍സ്: പതിനഞ്ച് വര്‍ഷം മുന്‍പ് ചൊവ്വയുടെ രഹസ്യങ്ങള്‍ കണ്ടെത്താനായി നാസ അയച്ച ഓപ്പര്‍ച്യൂണിറ്റി റോവര്‍ പ്രവ‌ര്‍ത്തന രഹിതമായി നാസ പ്രഖ്യാപിച്ചു. ചൊവ്വയിലെ പൊടിക്കാറ്റിനെ തുടര്‍‌ന്നാണ് റോവര്‍ പ്രവര്‍ത്തന രഹിതമായത്. ബുധനാഴ്ച കാലിഫോര്‍ണിയയിലെ പാസഡീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. നാസ ചൊവ്വാഴ്ച റോവറുമായി ബന്ധപ്പെടാനുള്ള അവസാന Read More …

സാമ്ബത്തിക തട്ടിപ്പ്; പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

എംഎല്‍എ പി.വി. അന്‍വറിനെതിരായ സാമ്ബത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രവാസി വ്യവസായിയെ കബളിപ്പിച്ച്‌ 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് നിലമ്ബൂര്‍ എംഎല്‍എയ്‌ക്കെതിരെ നടപടി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മലപ്പുറം സ്വദേശിയായ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് എംഎല്‍എയ്‌ക്കെതിരെ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ Read More …

ശബരിമല; ഹര്‍ത്താലിനിടെ എസ്.ഐയെ ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച കേസിലാണ് മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാഥ്, ശ്രീറാം, അഭിലാഷ് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് പിടിയിലായത്.

പരീക്ഷണ സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ല; മാനദണ്ഡം വിജയസാധ്യത മാത്രം: മുല്ലപ്പള്ളി

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റ​ല്ല, വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് മ​ല്‍​സ​രി​പ്പി​ക്കു​ക​യെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. യു​വ​ജ​ന​ങ്ങ​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും അ​വ​സ​രം ന​ല്‍​കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യിരുന്നു അധ്യക്ഷന്‍ മറുപടി. ഓ​രോ മ​ണ്ഡ​ല​ത്തി​നും അനുയോജ്യരായ സ്ഥാ​നാ​ര്‍​ഥി​യെ​ക്കു​റി​ച്ച്‌ എ​ഐ​സി​സി മൂ​ന്നു ത​വ​ണ സ​ര്‍​വേ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. യോഗ്യരായ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ കെ​പി​സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​മ​ഹാ​യാ​ത്ര അ​വ​സാ​നി​ച്ച്‌ 25ന്​ ശേ​ഷം പ​ട്ടി​ക Read More …

ഇമാം എന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി മനഃപ്പൂര്‍വം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസ് മൊഴി നല്‍കി. വനിതാ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇമാം തന്നെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടി മൊഴി നല്‍കി. കോടതിയുടെ മുമ്ബില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് പോലീസ് നീക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍ വെച്ച്‌ പീഡിപ്പിച്ച Read More …