ജലീലിനെ പുറത്താക്കും വരെ സമരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കും വരെ സമരമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജലീലിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം എന്‍എസ്‌എസിനെ അപമാനിച്ചു. സാമുദായിക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് നിറവേറ്റിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
