എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്

ലൈംഗിക ചൂഷണത്തിരയാക്കിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്. കോഡൂര്‍ ചെമ്മങ്കടവ് പി എം എസ് എ എം എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ് അഫ്‌സല്‍ റഹ്മാന്‍. സ്‌കൂളിലെ എന്‍ എസ് എസിന്റെ ചുമതലകൂടിയുളള ഉറുദു അധ്യാപകനെതിരെ 19 കുട്ടികളാണ് Read More …

ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്‌എന്‍ഡിപി അറിയിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്‍എസ്‌എസിനെ ചൊടിപ്പിച്ചിരുന്നു.

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ; 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട മഞ്ഞനിക്കരയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി 25 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടു. രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. പെരുമ്ബാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയചെന്നാണ് സൂചന. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നു.

ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ ക്യാഷ് അവാര്‍ഡ്

ശബരിമല യുവതീപ്രവേശന ഉത്തരവിനെതിരെ രംഗത്തെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ സമ്മാനം. പത്ത് പൊലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. ഇവര്‍ സ്തുത്യര്‍ഹമായ സേവനമാണ് ശബരിമലയില്‍ കാഴ്ചവച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. സിഐമാരായ കെഎ എലിസബത്ത്, രാധാമണി, Read More …

ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നുവെന്ന് പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ ബി ജെ പി ശക്തമായി മുന്നോട്ട് പോകുന്നുവെന്നും ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ഭരണ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ശബരിമല വിഷയത്തിലെ ജനങ്ങളുടെ പ്രതികരണമാണെന്നും, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വോട്ട് Read More …

വാറണ്ടുള്ള മന്ത്രിമാര്‍ സ്വതന്ത്രമായി നടക്കുമ്ബോഴാണ് സുരേന്ദ്രനെതിരെ ദിവസവും ഓരോ കേസുകള്‍, രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. കേരളത്തില്‍ വാറണ്ടുള്ള മന്ത്രിമാരുള്‍പ്പടെയുള്ള പല പ്രമുഖരും പുറത്ത് സ്വതന്ത്രമായി നടക്കുമ്ബോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസവും ഓരോ കേസുകള്‍ ചുമത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

പാചകവാതക വില കുറച്ചു, പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി: രാജ്യത്തെ വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില (എല്‍.പി.ജി) കുറച്ചു. സബ്സിഡി സിലിണ്ടറിന് 6.52 രൂപയാണ് കുറച്ചത്. 308.60 രൂപ ഉപഭോക്താവിന് സബ്സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.വില കുറച്ചതിനെ 14.2 കിലോ സിലിണ്ടറിന് 500.90 രൂപയ്ക്ക് ലഭിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. നേരത്തെ ഇതിന് 507.42 രൂപയാണ് ഈടാക്കിയത്. ജൂണിന് ശേഷം Read More …

ഇടത് -വലതു മുന്നണികളുടെ അടിത്തറ തകര്‍ന്നെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിളേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനം നല്‍കുന്നതാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാനത്ത് ഇടതു-വലതു മുന്നണികളുടെ അടിത്തറ തകര്‍ന്നെന്നും ബിജെപി ശക്തമായി മുന്നോട്ട് പോവുക‍യാണെന്നും അദ്ദേഹം പറഞ്ഞു.