ശബരിമല വിഷയം; കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല

പത്തനംതിട്ട: കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. പിഎസ് ശ്രീധരന്‍ പിള്ള, കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയാണ് ഹര്‍ജികള്‍. അതേസമയം, ശബരിമല സ്ത്രീപ്രവേശന കേസില്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകനെ മാറ്റാന്‍ ശ്രമം നടന്നെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയെ ഉപയോഗിച്ച്‌ രാഷ്ട്രീയം കളിക്കാനാണ് ആര്യാമ സുന്ദരത്തെ പിന്തിരിപ്പിച്ചതെന്നും Read More …

ശബരിമല സത്രീപ്രവേശനം; സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നാളത്തെ കോടതി തീരുമാനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മണ്ഡലകാല തീര്‍ത്ഥാടനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

ബ്രക്‌സിറ്റ് ; അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി

ലണ്ടന്‍: ബ്രക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനേത്തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദി ഇന്‍ഡിപെന്‍ഡന്റ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അതേസമയം യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഗതാഗതമന്ത്രി Read More …

ആ​ത്മാ​ഭി​മാ​നം ഉ​ണ്ടെ​ങ്കി​ല്‍ ജ​ലീ​ല്‍ രാ​ജി​വ​ച്ച്‌ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ്

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​നി​ല്‍ ബ​ന്ധു​വി​നെ നി​യ​മി​ച്ച മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ല്‍ രാ​ജി​വ​ച്ച്‌ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ജ​ലീ​ലി​ന്‍റെ ബ​ന്ധു അ​ദീ​ബ് രാ​ജി​വ​ച്ച​ത് മ​ന്ത്രി​യു​ടെ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. തൊ​ണ്ടി മു​ത​ല്‍ തി​രി​ച്ചു ന​ല്‍​കി​യ​തു​കൊ​ണ്ട് മാ​ത്രം ക​ള്ള​ന്‍ കു​റ്റ​വി​മു​ക്ത​നാ​കി​ല്ലെ​ന്നും മ​ന്ത്രി രാ​ജി​വ​ച്ച്‌ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നും ഫി​റോ​സ് Read More …

ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് പ​ഠ​ന ക്യാം​പി​നി​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നുവീണു; 50 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ പോ​ലീ​സ് പ​ഠ​ന ക്യാം​പി​നി​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. 50 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്. സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് ത​ക​ര്‍​ന്ന​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അഞ്ചു വയസ്സുകാരിയെ മൂന്നാം ക്ലാസ്സുകാരനായ വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി പരാതി; രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗസ്സിയാബാദ്: മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗസ്സിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. 11കാരനായ കുട്ടി പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവിന്റെ Read More …

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഇല്ലല്ലോയെന്നാണ് കോടതി ചോദിച്ചത്. പുതിയ നിയന്ത്രണം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച പൂജാ ഒരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ അനുവദിച്ചില്ല എന്നാണ് ആരോപണം. ഈ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലയ്ക്കല്‍ കടന്നു Read More …

ശബരിമലയില്‍ സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍, സുരക്ഷാകാര്യങ്ങളില്‍ ഇടപെടുമെന്നും സര്‍ക്കാര്‍

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ സുഗമമായ തീര്‍ത്ഥാടനം ഉറപ്പ് വരുത്താന്‍ അവിടുത്തെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭക്തര്‍ക്ക് സുഗമമായി തീര്‍ത്ഥാടനം നടത്താന്‍ സുരക്ഷയില്‍ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ടി.ആര്‍ രമേശ് എന്ന വ്യക്തിയാണ് സര്‍ക്കാരിന് ശബരിമല ക്ഷേത്രത്തിന്റെ ദൈന്യംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കാട്ടി ഹൈക്കോടതിയെ Read More …