ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ശശികല

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ഒരു ക്ഷേത്രങ്ങളിലും കാണിക്ക ഇടരുതെന്ന പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. തന്റെ പരസ്യ ആഹ്വാനത്തിനെതിരെ അറസ്റ്റ് ഉണ്ടായാല്‍ അത് നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല പ്രതികരിച്ചു. ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികല. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് കൈമാറും വരെ കാണിക്കയിടരുതെന്ന നിലപാടിലാണ് കെ പി Read More …

തെലങ്കാനയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റ്

ഹൈദരാബാദ്: തെലുങ്കാനയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അസ്ഹറുദ്ദീന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. രണ്ട് തവണ ലോക്‌സഭയിലേക്ക് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. 2009ല്‍ ഉത്തര്‍പ്രദേശിലെ മോറാദാബാദില്‍നിന്നും അദ്ദേഹം ലോക്‌സഭയില്‍ എത്തിയിരുന്നു. എന്നാല്‍ 2014ല്‍ Read More …

വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു

 തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി ക്ഷേമഡയറക്ടര്‍ ഡോ. സതീഷ് പാലങ്കി, കെ.എസ്. ഹക്കീം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), Read More …

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സല്യൂട്ട്; മേധാ പട്കര്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സ്ത്രീകള്‍ക്കൊപ്പം നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ സല്യൂട്ട് ചെയ്യുന്നു. ഭരണഘടനയെ മാനിക്കണം. ആചാരങ്ങളെ ബഹുമാനിക്കണം. എന്നാല്‍ ആചാരങ്ങള്‍ അനീതിയാകരുതെന്നും മേധാ പട്കര്‍ പറഞ്ഞു ആചാര സംരക്ഷണത്തിന് എന്ന പേരില്‍ നടക്കുന്ന സമരങ്ങള്‍ Read More …

പാക്കിസ്ഥാന്‍ മതേതര രാജ്യമായി മാറിയാലേ ഇന്ത്യയുമായി ബന്ധം ഉണ്ടാകൂ; ബിബിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ലൊരു ബന്ധം ഉണ്ടാകണമെങ്കില്‍ പാക്കിസ്ഥാന്‍ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധം നിലനിര്‍ത്തുന്നതിന് ചര്‍ച്ചയും സംവാദവും നടത്താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ‘പാക്കിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രം ആണ് ഉണ്ടാക്കിയത്. ഇന്ത്യയുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തണമെങ്കില്‍ Read More …

രഹ്‌നാ ഫാത്തിമയെ കസ്‌റ്റഡിയില്‍ വേണം, പൊലീസിന്റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു.രഹനയുടെ ജാമ്യാപേക്ഷ നാളെ Read More …

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ല: ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും സര്‍ക്കാര്‍ വരുത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് പ്രതികരണം തേടാനുള്ള മാധ്യമങ്ങളുടെ അവസരത്തിന് വിലങ്ങിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് Read More …

മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിക്കണം; വി എം സുധീരന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. Read More …