ശബരിമല: അറസ്റ്റിലായ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 72 പേര്‍ക്കും ജാമ്യം; ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം

പത്തനംതിട്ട:   ശബരിമലയില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സുരേന്ദ്രനോടൊപ്പം ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ 72 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടുമാസത്തേക്ക് പ്രവേശിക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്. കൂടാതെ 20,000 രൂപയുടെ Read More …

ലോക വനിതാ ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച്‌ മേരി കോം

ലോക വനിതാ ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോം, സോണിയ ചാഹല്‍, ലൗലിന, സിമ്രാന്‍ജിത്ത് എന്നിവര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ നാലുതാരങ്ങളും മെഡലുറപ്പിച്ചു. ഇതേസമയം മനീഷ മൗന്‍, ഭാഗ്യബതി കച്ചേരി, പിങ്കി റാണി, സീമ പുണിയ എന്നിവര്‍ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. അഞ്ചുവട്ടം ലോകചാമ്ബ്യനായ മേരി കോം 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ Read More …

ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ശബരിമലയില്‍ ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറയുന്നു. ശബരിമല സ്ത്രീപ്രവേശനം എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുത്തലാഖ് വിഷയത്തില്‍ കോടതി നടപടിയെ ബിജെപി സ്വീകരിക്കുകയായിരുന്നു. Read More …

മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യംവെളിപ്പെടുത്തിയ യുവാവിനെ വെട്ടിനുറുക്കി പാചകം ചെയ്ത് ബിരിയാണിയാക്കി വിളമ്ബി

അബുദാബി: ഏഴുവര്‍ഷം കൂടെയുണ്ടായിരുന്ന കാമുകനെ കൊന്ന് പാകം ചെയ്ത് ഭക്ഷണത്തില്‍ യോജിപ്പിച്ച്‌ യുവതി വിളമ്ബി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിയായ യുവതിക്ക് നേരെയാണ് ആരോപണം. പാക്കിസ്ഥാനില്‍ നിന്നുള്ള ജോലിക്കാര്‍ക്കാണ് ബിരിയാണിക്ക് സമമായ അരിഭക്ഷണത്തില്‍ ശരീരഭാഗങ്ങള്‍ പാകംചെയ്ത് യോജിപ്പിച്ച്‌ നല്‍കിയത്. അതേസമയം കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി അബുദാബിയിലെ ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. Read More …

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചുകിട്ടണം: മലവര്‍ഗ മഹാജനസംഘം

  പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചുകിട്ടണമെന്ന് മലവര്‍ഗ മഹാജനസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകരവിളക്ക് തെളിച്ചതിന്റെ യഥാര്‍ഥ അവകാശി മലയുള്ളാടര്‍ സമുദായത്തിനാണ്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാറും ദേവസ്വംബോര്‍ഡും തയാറാകണം. ശബരിമല ക്ഷേത്രത്തിനുസമീപം താമസിച്ച മലമ്ബണ്ടാരവിഭാഗത്തില്‍പെട്ട ആള്‍ക്കാര്‍ അവിടം ഉപേക്ഷിച്ച്‌ അട്ടത്തോട് കോളനിയിലാണ് താമസിക്കുന്നത്. നിജസ്ഥിതിയറിയാന്‍ കമ്മിഷന്‍ രൂപവത്കരിക്കണം. ഇതിനൊപ്പം ശബരിമലയോട് ചേര്‍ന്നുകിടക്കുന്ന തലപ്പാറമലക്കുള്ള സ്ഥാനം ലഭിക്കണം. Read More …

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി

പമ്ബ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ എത്തി. നാഗര്‍കോവിലിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഇരുമുടി നിറച്ചു കൊണ്ടായിരുന്നു അദ്ദേഹം യാത്ര പുറപ്പെട്ടത്. കഴിഞ്ഞ ദിവങ്ങളിലേതിന് സമാനമായി കാര്യമായ തിരക്ക് ഇന്നും ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭാഗീഗമായി നീക്കിയിട്ടുണ്ട്. വലിയ നടപ്പന്തലില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാമെന്ന് പൊലീസ് അറിയിട്ടിട്ടുമുണ്ട്.

ഷാനവാസിന്‍റെ മൃതദേഹം ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും 12.30ന് നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് മൂന്നോടെ ദര്‍ബാര്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മകളെ പീഡിപ്പിച്ച പ്രതിയുടെ ജനനേന്ദ്രിയം ഛേദിച്ചു, സംഭവം പീരുമേട്ടില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ ജനനേന്ദ്രിയം ഛേദിച്ച നിലയില്‍ കണ്ടെത്തി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)​നെയാണ് സെല്ലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഇയാളെ ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സയ്‌ക്ക് വിധേയനാക്കിയ ഇയാള്‍ അപകട നില തരണം Read More …