നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വീടിന് മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. അക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ല; പ്രശ്‌നം സംഘപരിവാറിന്: അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച്‌ അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീര്‍ത്ഥാടകരുടെ താത്പ്പര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ അവിടെ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Read More …

ശബരിമല മുന്‍നിര്‍ത്തി കലാപത്തിന് സംഘപരിവാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട് !

ശബരിമലയില്‍ സംഘര്‍ഷം ഉണ്ടായാല്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് നടപടി വിളിച്ചു വരുത്തി സംഘര്‍ഷം വ്യാപിപ്പിക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന ഇന്റലിജന്‍സ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പൊലീസ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സാമൂഹ്യ Read More …

ശബരിമലയിലെ പ്രതിഷേധം യുവതി പ്രവേശനത്തിന് എതിരെയല്ലെന്ന് ആര്‍എസ്‌എസ് നേതാവ് പി ഗോപാലന്‍കുട്ടി

ആര്‍എസ്‌എസും. ശബരിമലയിലെ പ്രതിഷേധം യുവതി പ്രവേശനത്തിന് എതിരെയല്ലെന്ന് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി പറഞ്ഞു. സ്ത്രീ സമത്വത്തിന്റെ പേരില്‍ നിരീശ്വരവാദവും കമ്മ്യൂണിസവും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ആചാരലംഘനങ്ങള്‍ക്കെതിരെയാണ് ആര്‍എസ്‌എസ് പ്രതിഷേധം. വിധി നടപ്പാക്കേണ്ടിയിരുന്നത് തന്ത്രിയുടേയും രാജകുടുംബത്തിന്റേയും അഭിപ്രായം ആരാഞ്ഞിട്ടായിരുന്നെന്നും ആര്‍എസ്‌എസ് നേതാവ് കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ബിജെപി നടത്തുന്ന സമരം സ്ത്രീകള്‍ വരുന്നത് സംബന്ധിച്ചല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് Read More …

പുറത്തുകേള്‍ക്കുന്നത്ര പ്രശ്‌നങ്ങള്‍ ശബരിമലയില്‍ ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: ശബരിമലയില്‍ പുറത്തുകേള്‍ക്കുന്നത്രയും പ്രശ്‌നങ്ങള്‍ ഇല്ലെന്നു മനുഷ്യാവകാശ കമ്മീഷന്‍. പമ്ബയില്‍ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ തീര്‍ഥാടകരെല്ലാം സംതൃപ്തരാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അതേസമയം, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നെത്തിയ 110 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു. 12 കുട്ടികളും 13 മാളികപ്പുറവും ഉള്‍പ്പെടെയുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ, ശബരിമല Read More …

ഹ്യൂമേട്ടന്‍ റെഡി, നാളെ പൂനെ ജേഴ്സിയില്‍ ആദ്യ മത്സരം

ഇയാന്‍ ഹ്യൂമിന്റെ തിരിച്ചുവരവിന് നാളെ പൂനെ ബാലെവാദി സ്റ്റേഡിയം വേദിയാകും. പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇയാന്‍ ഹ്യൂം കളത്തില്‍ തിരിച്ചെത്തുന്നത്. ഹ്യൂമിനെ സ്ക്വാഡില്‍ രജിസ്റ്റര്‍ ചെയ്തതായി പൂനെ സിറ്റി ഔദ്യോഗികമായി അറിയിച്ചു. സ്ട്രൈക്കര്‍ അല്‍ഫാരോ എ ടി കെ കൊല്‍ക്കത്തയിലേക്ക് പോയ ഒഴിവിലാണ് ഹ്യൂം ടീമിലേക്ക് വന്നിരിക്കുന്നത്. പരിക്ക് കാരണം കഴിഞ്ഞ ഐ Read More …

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതിയുടെ അറസ്റ്റ് വാറണ്ട്‌

കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയേയും സിഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവത്തതിനെ തുടര്‍ന്നാണ് വാറണ്ട്. അതേസമയം നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ വച്ച്‌ അറസ്റ്റിലായ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി Read More …

യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല

പന്പ: ശബരിമല സന്ദര്‍ശിക്കാന്‍ എത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് അറിയിച്ചു. നിലയ്ക്കലില്‍ നിന്നും പന്പയില്‍ എത്തിയ സംഘം അവിടെ യാത്ര അവസാനിപ്പിക്കുകയാണ്. സന്നിധാനത്ത് എത്തിയ നിരോധനാജ്ഞ ലംഘിക്കുമെന്നായിരുന്നു നേരത്തെ യുഡിഎഫ് സംഘം അറിയിച്ചിരുന്നത്. എന്നാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു നടപടിക്കും യുഡിഎഫ് ഇല്ലെന്നും ഭക്തരുടെ അസൗകര്യം കണക്കിലെടുത്ത് പന്പയില്‍ നിന്നും മടങ്ങാനും യുഡിഎഫ് സംഘം Read More …