കെവിന്റേത് ദുരഭിമാനക്കൊല തന്നെ, കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോട്ടയം സെഷന്‍സ് കോടതി ആറ് മാസത്തികം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മേയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് Read More …

ദേവികുളം സബ്കലക്ടറെയും കോഴിക്കോട് കലക്ടറെയും മാറ്റി

ദേവികുളം സബ്കലക്ടര്‍ പ്രേംകുമാറിനെ മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രേംകുമാറിനെ മാറ്റണമെന്ന് സിപിഐഎം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കലക്ടര്‍ യു.വി.ജോസിനെയും മാറ്റി. കോഴിക്കോട്ട് പുതിയ കളക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. പുതിയ ദേവികുളം സബ് കളക്ടര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ആണത്തം കൊമ്ബുകുലുക്കുമ്ബോള്‍ നിലയ്ക്കു നിര്‍ത്താന്‍ അമ്മയ്ക്ക് കഴിയണം; ശാരദക്കുട്ടി

കൊച്ചി: ശബരിമലയില്‍ കഴിഞ്ഞ ദിവസം ചെറുമകന്റെ ചോറൂണ് നടത്താനെത്തിയ 52 വയസ്സുകാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടതിനും അധിക്ഷേപിക്കപ്പെട്ടതിനും എതിരെ കടുത്ത വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. അടിച്ചു കൊല്ലടാ അവളെ എന്നു മുഴങ്ങിക്കേട്ടത് കേരളത്തിലാണ്. ‘ആണത്തം കൊമ്ബു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ Read More …

ശബരിമലയില്‍ നടന്നത് അസാധാരണ ആചാര ലംഘനം: ശങ്കര്‍ദാസിനെതിരെ പന്തളം കൊട്ടാരം

പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ പടിയില്‍ കയറിയ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി പന്തളം കൊട്ടാരം രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് അംഗം നടത്തിയത് അസാധാരണമായ ആചാര ലംഘനമാണ്. ശങ്കര്‍ദാസ് സ്വന്തം ചെലവില്‍ ശബരിമലയില്‍ പരിഹാര ക്രിയകള്‍ നടത്തണം. ശങ്കര്‍ദാസിന്റേത് ഉള്‍പ്പെടെ എല്ലാ ആചാര ലംഘനങ്ങളും അപലപനീയമാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തണമെന്നും പന്തളം Read More …

സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗത പദ്ധതി; ഉത്ഘാടനം ഇന്ന്

റിയാദ്​: സൗദി ഗതാഗതരംഗത്തെ സ്വപ്​ന പദ്ധതികളിലൊന്നായ വടക്കന്‍ റെയില്‍വേയുടെ മൂന്നാം ഘട്ടത്തി​​െന്‍റ ഉദ്​ഘാടനം ബുധനാഴ്​ച​. റിയാദ്​ അല്‍ജൗഫ്​ ​ പാതയില്‍ ആദ്യ​ ട്രെയിന്‍ രാത്രി 9.30ന്​ ഒാടിത്തുടങ്ങും. സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗതത്തിനാണ് ഇതോടെ തുടക്കമാകുന്നത്​​. റിയാദില്‍ നിന്ന്​ രാത്രി 9.30ന്​ പുറപ്പെടുന്ന വണ്ടി ഏഴ്​ മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട്​ Read More …

നെയ്യറ്റിന്‍കര യുവാവിന്റെ മരണം; ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബി ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു. നിലവില്‍ നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും Read More …

കെ.എസ്.യു നേതാവിനെ പീഡിപ്പിച്ചു: കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്, നടപടിയെടുക്കാതെ പാര്‍ട്ടി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കെ.എസ്.യു വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കെ.പി.സി.സിയിലും പൊലീസിലും പരാതി. പ്രാദേശിക നേതാവ് കെ.ജെ. യദുകൃഷ്‌ണനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പരാതിയില്‍ യദുകൃഷ്‌ണനെതിരെ പൊലീസ് പോക്സോ നിയമങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പരാതിയില്‍ കെ.പി.സി.സി Read More …

‘അടിച്ചു കൊല്ലെടാ അവളെ”; ആണത്തം കൊമ്ബു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ അമ്മയ്ക്ക് കഴിയണം; ശാരദക്കുട്ടി

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് 52കാരിയെ തടഞ്ഞ് കൊലവിളി നടത്തിയവര്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. നേരത്തെ, ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സ്ത്രീയെ നോക്കി അടിച്ച്‌ കൊല്ലെടാ അവളെ എന്ന് ഒരു കൂട്ടം ആക്രോശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. ഉന്തിലും തള്ളിലും അവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പ്രതികരണവുമായി എഴുത്തുകാരി രംഗത്തെത്തിയിരിക്കുന്നത്. അടിച്ച്‌ Read More …