മണ്ഡലകാലത്ത് മലചവിട്ടാന്‍ വ്രതമെടുത്ത് വനിതകള്‍

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളും ഏ​റെ ച​ര്‍​ച്ചാ​യി മാ​റു​മ്ബോ​ഴും മാ​ല​യി​ട്ട് വ്ര​ത​മ​നു​ഷ്ഠി​ച്ച്‌ മ​ല​ച​വി​ട്ടാ​നൊ​രു​ങ്ങി യു​വ​തി​ക​ള്‍. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 60 ഓ​ളം പേ​രാ​ണ് വ്ര​ത​മ​നു​ഷ്ഠി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ വിധിക്ക് മു​മ്ബേ ത​ന്നെ ഇ​വ​ര്‍ വ്ര​തം ആ​രം​ഭ​ച്ചി​രു​ന്നു. മ​ണ്ഡ​ല​മാ​സ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു ദി​വ​സം ശബരിമലയില്‍ പോകാനാണ് ഇ​വ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. Read More …

ജലന്ധര്‍ രൂപതാംഗം ഫാ. കുര്യാക്കോസ് കാട്ടുതറ മരിച്ച നിലയില്‍

ജലന്ധര്‍: ജലന്ധര്‍ രൂപതാംഗമായ ഫാ. കുര്യാക്കോസ് കാട്ടുതറ (61) നിര്യാതനായി. ജലന്ധറില്‍ നിന്നു 45 കിലോമീറ്റര്‍ അകലെ അദ്ദേഹം താമസിച്ചിരുന്ന ദസുവ സെന്‍റ് മേരീസ് പള്ളിയിലെ പള്ളിമേടയില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയാണ്. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ദസുവയ്ക്കടുത്ത് മുഖേരിയ സെന്‍റ് ജോസഫ് പള്ളിയിലെ വികാരി ഫാ. ലിബിന്‍ കോലഞ്ചേരി Read More …

ആര്‍ത്തവദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്; എന്നാല്‍ അന്ന് ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ല; വെളിപ്പെടുത്തലുമായി കെ ആര്‍ ഗൗരിയമ്മ

തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പരിഹാസ്യമാണെന്ന് കെ.ആര്‍ ഗൗരിയമ്മ . ആര്‍ത്തവ ദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടുണ്ടെന്നും അന്ന് താന്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ വെളിപ്പെടുത്തുന്നു. ‘മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയ താന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് ആദ്യം പുറത്ത് നിന്നു. എന്നാല്‍ കുറേ സമയമായിട്ടും Read More …

അയല്‍വാസിയുമായി ഭാര്യയുടെ അവിഹിതം കണ്ടെത്തി, പ്രവാസിയെ കൊലപ്പെടുത്തി കാമുകന്റെ പ്രതികാരം

ഓച്ചിറ: മര്‍ദ്ദനമേറ്റ് ബോധരഹിതനായി റോഡരികില്‍ കാണപ്പെട്ട യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയുടെ കാമുകനുള്‍പ്പെട്ട മൂന്നംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്ലാപ്പന വടക്ക് കടവത്ത് ജംഗ്ഷന് സമീപം സുനീഷ് ഭവനില്‍ സുനീഷ് (31), വരവിള കടപ്പുറത്തേരില്‍ കിഴക്കതില്‍ കണ്ണന്‍ എന്നു വിളിക്കുന്ന രാജീവ് (32), ക്ലാപ്പന വടക്ക് കരൂര്‍ പടീറ്റതില്‍ സുരേഷ് Read More …

രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം: സി.സി.ടി.വി കാമറ പരിശോധിക്കും

കൊച്ചി: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തെ നടപ്പന്തല്‍ വരെയെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വസതി അടിച്ച്‌ തകര്‍ത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം മൂന്ന് ദിവസം പിന്നിടുമ്ബോഴും അക്രമികള്‍ കാണാമറയത്ത്. രഹ്ന താമസിക്കുന്ന പനമ്ബള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്സിന് സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളിലൊന്നും അക്രമികളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ഈ പരിസരത്തെ കൂടുതല്‍ Read More …

സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോപണ വിധേയര്‍ ആരും തെറ്റുകാരല്ലെന്നു പാര്‍ട്ടിക്ക് ഉറപ്പുണ്ട്. കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

ചാരുംമൂട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് ഇടപ്പോണ്‍ കളരിക്കല്‍ വടക്കേതില്‍ അഞ്ജനയാണ് (36) അറസ്റ്റിലായത്. രണ്ടാം പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മൂന്നുവര്‍ഷം മുമ്ബ് വിവാഹമോചനം നേടിയ യുവതി മൂന്ന് വയസുകാരനായ മകനൊപ്പമാണ് കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. മാതാവ് ആറുമാസം മുമ്ബ് മരിച്ചു. രണ്ടാം ഭര്‍ത്താവ് കുരമ്ബാല സ്വദേശിയാണെന്ന് Read More …

വൈ​ക്കം വി​ജ​യ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി

വൈ​ക്കം: ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി വി​വാ​ഹി​ത​യാ​യി. മി​മി​ക്രി ക​ലാ​കാ​ര​നും ഇ​ന്‍റീ​രി​യ​ല്‍ ഡെ​ക്ക​റേ​ഷ​ന്‍ ക​രാ​റു​കാ​ര​നു​മാ​യ പാ​ലാ പു​ലി​യ​ന്നൂ​ര്‍ കൊ​ച്ച്‌ഒ​ഴു​ക​യി​ല്‍ എ​ന്‍. അ​നൂ​പാ​ണ് വി​ജ​യ​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി ചാ​ര്‍​ത്തി​യ​ത്. വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.