തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസില്‍ ബാലികയ്ക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന് കൈമാറി. ബസിന്റെ മുന്‍ഭാഗത്തെ റോഡിലെ പടിയില്‍നിന്നാണ് പുറകില്‍ നില്‍ക്കുകയായിരുന്ന ബാലികയ്ക്കുനേരെ ഇയാള്‍ അതിക്രമം നടത്തിയത്. വീഡിയോ ചിത്രീകരിച്ച യുവതി തിരൂര്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സംഭവം പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞെങ്കിലും പരാതി പറഞ്ഞാന്‍ പ്രശ്നങ്ങളുണ്ടാകുമെന്ന ഭീതിയില്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയാറായിട്ടില്ല. ദൃശ്യങ്ങള്‍ Read More …

അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവം; പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം: അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍പ്രതിഷേധം കനക്കുന്നു. തെരുവു നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വണ്ടൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാര്‍ മാര്‍ച്ച്‌ സംഘടിപ്പിക്കും. അതേസമയം, അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ ഇന്ന് ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കും. വണ്ടൂരില്‍ മാത്രമല്ല, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും Read More …

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കാടാമ്ബുഴ: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പുറകില്‍ ഇരുന്ന ജോയ് തന്റെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി Read More …

രണ്ട് കുട്ടികളെയും ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍

നിലമ്ബൂര്‍: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ അമ്മയും കാമുകനും പിടിയില്‍. നിലമ്ബൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ 30ാം തീയ്യതിയായിരുന്നു സംഭവം. പത്തും ആറും വയസുള്ള രണ്ടു കുട്ടികളെയും ഉറക്കിക്കിടത്തിയതിന് ശേഷമാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. മൊബൈല്‍ ഫോണിലൂടെ സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം Read More …

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്പോര്‍ട്ട് ബസാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. 15ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ബസ് നിയന്ത്രണം വിട്ട് Read More …

രാജ്യത്തെ സാമ്ബത്തിക മേഖലയെ നരേന്ദ്ര മോഡി തകര്‍ത്തു; ജനങ്ങളുടെ അവസ്ഥ പരിതാപകരം; രാഹുല്‍ ഗാന്ധി

മലപ്പുറം: നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ രാഹുല്‍ ഗാന്ധി. രാജ്യത്തെ സാമ്ബത്തിക മേഖലയെ നരേന്ദ്ര മോഡി തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ത്യയുടെത് മികച്ച സമ്ബദ് വ്യവസ്ഥയായിരുന്നു. ഇതാണ് നരേന്ദ്രമോഡിയും ബിജെപിയും തകര്‍ത്തത്. ഇതിന് മോഡി മറുപടി നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വിവിധ പദ്ധതികള്‍ക്ക് പണം ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് തൊഴിലില്ലായ്മ Read More …

ബൈക്കിലെത്തി മാല മോഷണം; മോഷ്ടാക്കളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പൊന്നാനി പോലീസ്

എടപ്പാള്‍: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. മറ്റു രണ്ടിടങ്ങളില്‍ ഇതേ രീതിയില്‍ മോഷണ ശ്രമവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. ഇവരുടെ ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാക്കള്‍ അമിത വേഗം ബൈക്കില്‍ രക്ഷപ്പെട്ടു. അതേസമയം, Read More …

ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍

മലപ്പുറം: ടാങ്കര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ വര്‍ക് ഷോപ്പ് ജീവനക്കാരന് രക്ഷകനായി എത്തി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍. മലപ്പുറം സ്വദേശി നിഷാദിനെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് കുമാര്‍ രക്ഷിച്ചത്. അഗ്നിരക്ഷാസേനയുടെ വാഹനം അറ്റകുറ്റപ്പണി നടത്തുന്നതിന് പുരോഗതി അറിയാന്‍ വര്‍ക്ക്ഷോപ്പില്‍ എത്തിയതായിരുന്നു സുരേഷ്. ഇതിനിടെയാണ് ടാങ്കറിനുള്ളില്‍ കുടുങ്ങിയ നിഷാദിനെ കണ്ടെത്തിയത്. ടാങ്കര്‍ ലോറിയുടെ ടാങ്ക് പെയിന്റ് ചെയ്യുകയായിരുന്ന നിഷാദ് Read More …