മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വ​ഴി​ക്ക​ട​വ്: മ​ല​പ്പു​റ​ത്ത് വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ല്‍ നാ​ലം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഘം ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ശേ​ഷം മ​ട​ങ്ങി​യ​താ​യി കോ​ള​നി​നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു. സി​പി​ഐ മാ​വോ​യി​സ്റ്റ് നാ​ടു​കാ​ണി ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ കോ​ള​നി​യി​ല്‍ സം​ഘം പോ​സ്റ്റ​റു​ക​ളും പ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഘം കോ​ള​നി​യി​ല്‍ എ​ത്തി​യ​ത്.

ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു. ലഹരിക്കടിമയായ നബീല്‍ ഇബ്രാഹിമാണ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്‌. കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട നബീലിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. മാതാപിതാക്കളുമായുള്ള വഴക്കിനിടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അനുജന്‍ ഏഴു Read More …

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍; എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം

മ​ല​പ്പു​റം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്‌എ​ഫ്‌​ഐ​ക്ക് വി​ജ​യം. മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും എ​സ്‌എ​ഫ്‌​ഐ സ്ഥാ​നാ​ര്‍ഥിക​ള്‍ വി​ജ​യി​ച്ചു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് എ​സ്‌എ​ഫ്‌​ഐ വി​ജ​യി​ക്കു​ന്ന​ത്. ചെ​യ​ര്‍​മാ​നാ​യി ഷ​ബീ​ര്‍ എ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​മ​ല്‍​ജി​ത്തും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യി അ​ക്ഷ​യ് റോ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഗോ​കു​ല്‍ പി​എ​സ്, ശി​ല്‍​പ (വൈ​സ് ചെ​യ​ര്‍​മാ​ന്‍), വി​ഷ്ണു പ്ര​സാ​ദ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം) എ​ന്ന​വ​രെ​യും തെ​ര​ഞ്ഞ​ടു​ത്തു.

എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്

ലൈംഗിക ചൂഷണത്തിരയാക്കിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എന്‍ കെ അഫ്‌സല്‍ റഹ്മാനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പോലീസ്. കോഡൂര്‍ ചെമ്മങ്കടവ് പി എം എസ് എ എം എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ് അഫ്‌സല്‍ റഹ്മാന്‍. സ്‌കൂളിലെ എന്‍ എസ് എസിന്റെ ചുമതലകൂടിയുളള ഉറുദു അധ്യാപകനെതിരെ 19 കുട്ടികളാണ് Read More …

വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു

 തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി ക്ഷേമഡയറക്ടര്‍ ഡോ. സതീഷ് പാലങ്കി, കെ.എസ്. ഹക്കീം എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), Read More …

കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് കൊലപ്പെടുത്തി മുങ്ങി: ബൈക്ക് യാത്രികന്‍ പിടിയില്‍, സംഭവം മലപ്പുറത്ത്

മലപ്പുറം: കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട് കൊലപ്പെടുത്തി മുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവ് പിടിയില്‍. കാല്‍നട യാത്രക്കാരന്‍ അജ്ഞാത വാഹനമിടിച്ചു മരിച്ച സംഭവത്തിലാണ് ബൈക്ക് യാത്രികനായ അച്ചനമ്ബലം സ്വദേശി പുള്ളാട്ട് നവാസിനെ (24 ) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റൂര്‍ പാക്കടപുറായ പരേതനായ പാലമഠത്തില്‍ പുതുപ്പറമ്ബില്‍ അഹമ്മദ് കുട്ടി Read More …

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ യുവതികള്‍ക്കൊപ്പം പങ്കെടുത്ത സംഗീതിന് നേരെ ആക്രമണം

ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്ബൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശി Read More …

സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്‌സല്‍ റഹ്മാനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ എന്‍.കെ അഫ്സല്‍ റഹ്മാനെതിരെ മലപ്പുറം പോലീസ് പോക്സോ വകുപ്പ്ചേര്‍ത്ത് കേസ് രജിസ്റ്റര്‍ചെയ്തു. പോക്സോ-ഒമ്ബത്,10 വകുപ്പുകള്‍ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കോഡൂര്‍ ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി Read More …