വളാഞ്ചേരിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

മലപ്പുറം: തൃശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വാതക ചോര്‍ച്ചയുണ്ടാകാത്തത് അപകടത്തിന്റെ തീവ്രത കുറച്ചു. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയാണ്. പോലീസും, അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള Read More …

മലപ്പുറം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് മരണശേഷമെന്ന് ആക്ഷേപം

തൃശൂര്‍: തൃശൂരില്‍ കഞ്ചാവുമായി എക്‌സൈസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറാണ് മരിച്ചത്. പ്രതിയെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ “വാ​ട്ട​ര്‍​ലൂ’: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

 സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ “വാ​ട്ട​ര്‍​ലൂ’ ആ​കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​ണ്. എ​ന്നാ​ല്‍ കേ​ര​ളം ബി​ജെ​പി​ക്ക് മ​രീ​ചി​ക​യാ​കും. പാ​ലാ​യി​ലേ​ത് അ​വി​ചാ​രി​ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; ശക്തമായ മിന്നലിന്‌ സാധ്യത

ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്. തെക്കന്‍ കേരളത്തിലെ മലയോരമേഖലയിലും അടുത്ത 24 മണിക്കൂര്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത. 45 മുതല്‍ 55 കീലോമീറ്റര്‍ വേഗതയില്‍ കന്യാകുമാരി മേഖലയിലും ഗുജറാത്ത് തീരത്തും അതിനോട് ചേര്‍ന്നുള്ള വടക്കു-കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് മഴയോട് അനുബന്ധിച്ച്‌ പകല്‍ Read More …

അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തുറക്കുമെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. ഇതിനായി ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്ക് ജോലി തേടി വരുന്ന പോലെ ഉന്നത വിദ്യാഭ്യാസത്തിന് ആരും വരുന്നില്ലന്നും അത് പഠനാരംഭത്തിന്റെ പ്രശ്‌നമാണന്നും മന്ത്രി Read More …

‘ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്,രാജ്യത്ത് വേണ്ടത് മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം’; ഉപരാഷ്ട്രപതി

മലപ്പുറം: ഭാഷയെ ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ അനാവശ്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്നും എല്ലാവരും പരമാവതി ഭാഷ പഠിക്കുന്നത് നല്ലതാണ് എന്നാല്‍ ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്‌നം പിഎസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് Read More …

നാടുകാണി ചുരം: വിദഗ്ധ പരിശോധനക്കു ശേഷം മതി റോഡ്​ പണിയെന്ന് റിപോര്‍ട്ട്

നി​ല​മ്ബൂ​ര്‍: ഉ​രു​ള്‍​പൊ​ട്ട​ലി​ലും ക​ന​ത്ത മ​ഴ​യി​ലും ത​ക​ര്‍​ന്ന നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ റോ​ഡ് വി​ഭാ​ഗം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് റോ​ഡ്​ വി​ഭാ​ഗം എ​ക്സി​ക‍്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ജി. ​ഗീ​ത സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ചു​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഉ​രു​ള്‍​പൊ​ട്ട​ലും റോ​ഡ് വി​ള്ള​ലു​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ല്‍ വി​ദ​ഗ്ധ പ​ഠ​നം ആ​വ​ശ‍്യ​മാ​ണെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം പ​ഠ​നം ന​ട​ത്തു​ന്ന​താ​ണ്​ Read More …

നിങ്ങളുടെ കട തുറന്ന് കിടക്കുകയാണ്…അടച്ചേക്കണേ…: മോഷണം നടത്തിയ ശേഷം ‘മാതൃകയായി’ കള്ളന്‍, വന്‍ ട്വിസ്റ്റ്!

മലപ്പുറം: മോഷണം നടത്തിയ ശേഷം കടയുടെ ഉടമയെ ഫോണില്‍ വിളിച്ച്‌ കടയടക്കാന്‍ നിര്‍ദ്ദേശിച്ച്‌ കള്ളന്‍. മോഷണം നടത്താന്‍ വേണ്ടി തുറന്ന കട പഴയത് പോലെ അടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ കള്ളന്‍ ആശങ്കയിലായിലായിരുന്നു. തുടര്‍ന്നാണ് വഴിപോക്കനെന്ന എന്ന ഭാവേന കടയില്‍ എഴുതി വച്ചിരുന്ന നമ്ബറില്‍ ഇയാള്‍ കടയുടമയെ ഫോണില്‍ വിളിച്ചു. ‘നിങ്ങളുടെ കട തുറന്നു കിടക്കുകയാണ്…അടച്ചേക്കണേ…’ എന്നാണ് കള്ളന്‍ Read More …