പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്പെന്റ് ചെയ്തു

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  അധ്യാപകന്‍ അഫ്സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തുവന്നത്. 19 പെണ്‍കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂളില്‍നിന്നും സസ്പെന്റ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കെ ജി പ്രസാദ് പറഞ്ഞു. സ്‌കൂളിലെ Read More …

സ്‌കൂള്‍ വിട്ട് മടങ്ങുംവഴി ഇടിമിന്നലേറ്റു: വിദ്യാര്‍ത്ഥിനി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുംവഴി ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടു കൊട്ടുകര ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയ വിമാനങ്ങളുടെ സർവീസ് പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്യും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുനരാരംഭിക്കുന്ന വലിയ വിമാനങ്ങളുടെ സർവീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി ഫ്ലാഗ് ഓഫ് ചെയ്യും.  ഡിസംബർ അഞ്ചിനാണ് ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്.  വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 29ന് വിമാനത്താവള ഉപദേശക സമിതി ചേരുമെന്ന് എം പി Read More …

ശബരിമല ദര്‍ശനത്തിന് ശ്രമം; യുവതിയുടെ വീടാക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം:  മലപ്പുറം തേഞ്ഞിപ്പലത്ത് ശബരിമല ദര്‍ശനത്തിന് താല്‍പര്യം പ്രകടിപ്പിച്ച യുവതിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം ശബരിമലയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച്‌ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന പളളിക്കല്‍ കാക്കഞ്ചേരി കുഴിപ്പുറം സ്വദേശിനിയായ അപര്‍ണ ശിവകാമിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ Read More …

സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി

കരിപ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനാണ് വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സിഐഎസ്‌എഫ് എഎസ്‌ഐ ഗൗരവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കരിപ്പൂര്‍ പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം കബളിപ്പിച്ചു എന്നാണു കേസ്.

ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നു- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:  ബന്ധു നിയമന വിഷയത്തില്‍ ഉത്തരം മുട്ടുമ്പോള്‍ മന്ത്രി കെ.ടി. ജലീല്‍ വില കുറഞ്ഞ ആരോപണം ഉന്നയിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പാണക്കാട് കുടുംബത്തിനെതിരെ ജലീല്‍ മലപ്പുറത്തു നടത്തിയ വിമര്‍ശനങ്ങളെ സിപിഎം പോലും പിന്തുണക്കില്ല. ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടാന്‍ തയാറകണം. അതിനു പകരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ Read More …

ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യം അറിയിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച്‌ എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം വീടിന് നേരെ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. വീടിന്‍റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. അപര്‍ണയ്‌ക്കെതിരെ Read More …

പകരം ചോദിക്കാന്‍ മാവോയിസ്റ്റ് സംഘം; എസ്.പിയെ ശബരിമലക്കു വിട്ട് സര്‍ക്കാര്‍

നിലമ്ബൂര്‍: നിരോധിത തീവ്രവാദ സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ ഇരുവരും വെടിയേറ്റു വീണ കരുളായി ഉള്‍വനത്തിലെ വരയന്‍മലയിലെ ബേസ് ക്യാമ്ബില്‍ എട്ടംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. അതീവജാഗ്രതാ നിര്‍ദ്ദേശവുമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട മലപ്പുറത്തെ ജില്ലാ പോലീസ് മേധാവിയെ ശബരിമല സുരക്ഷാഡ്യൂട്ടിക്കു വിട്ട് സര്‍ക്കാര്‍ ഇരുട്ടില്‍ Read More …