സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്ബാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്ബാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് Read More …

ജില്ല കണ്‍വെന്‍ഷനും ജെം ആന്റ് ജ്വല്ലറി റോഡ് ഷോയും മലപ്പുറത്ത് വെച്ച് നടന്നു.

മലപ്പുറം: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല കണ്‍വെന്‍ഷനും ഓള്‍ ഇന്ത്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ റോഡ് ഷോയും മലപ്പുറം സൂര്യ റസിഡന്‍സിയില്‍ വെച്ച് നടന്നു.കേന്ദ്ര ബജറ്റുകളില്‍ സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കുറക്കുന്നതിനുള്ള ബജറ്റ് ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രിയെ സമ്മര്‍ദ്ധം ചെലുത്തുമെന്നും ജി.ജെ.സി Read More …

വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം, ഉടുത്തിരുന്ന സാരി കഴുത്തില്‍ മുറുക്കി കൊന്നത് ഭാര്യ

മലപ്പുറം: വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിഹാറിലെ വൈശാലി ജില്ലയില്‍ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31ന് കോട്ടക്കല്‍ Read More …

15വയസ്സുകാരിയെ മുന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന്‌ 64വര്‍ഷം തടവും 1,70,000 രൂപ പിഴയും

മലപ്പുറം: 15വയസ്സുകാരിയെ മുന്നുവര്‍ഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്‌ഛന്‌ 64 വര്‍ഷം തടവും 1,70,000 രൂപ പിഴയും. പെരിന്തല്‍മണ്ണ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പെരിന്തല്‍മണ്ണ ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി ജഡ്‌ജ് അനില്‍കുമാറാണ്‌ പ്രതിയെ ശിക്ഷിച്ചത്‌.2019 മുതല്‍ 2021 നവംബര്‍ മാസം വരെയുള്ളകാലയളവില്‍ ഏഴാം ക്ലാസു മുതല്‍ ഒമ്ബതാംക്ലാസുവരെ പഠിക്കുന്ന സമയത്താണ്‌ പരാതിക്കാരിയെ Read More …

അമ്ബത്തഞ്ചുകാരനായ മുഹമ്മദ് ബഷീര്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചത് നാലുവര്‍ഷം, കുടുക്കിയത് അദ്ധ്യാപിക

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം നഗരത്തിലെ സ്‌കൂള്‍ അദ്ധ്യാപകനും കോഡൂര്‍ വലിയാട് സ്വദേശിയുമായ മുഹമ്മദ് ബഷീറിനെ (55) ആണ് പോക്‌സോ കേസില്‍ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019 മുതല്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കടുത്ത Read More …

സാധാരണ സമരങ്ങളില്‍ കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്‌ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രകടമാകുന്നത്. സാധാരണ സമരങ്ങളില്‍ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്ബ് കാണിച്ച്‌ ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം Read More …

തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവം;തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ.നിലവില്‍ തെരഞ്ഞെടുപ്പിനെതിരെ പരാതി ഉന്നയിച്ച്‌ മുസ്തഫയുടെ ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍്റെ പ്രതികരണം.കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും വാര്‍ത്തആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. ബാലറ്റ് പെട്ടിയുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ തുടക്കം മുതല്‍ സംശയമുണ്ട്. തെരഞ്ഞെടുപ്പ് Read More …

‘മാപ്രകളോടാണ്, ഇന്ന് മാച്ച്‌ ചര്‍ച്ച ഒന്നുമില്ല; വെറുതെ കോലും ചുമന്ന് ഇ ഡി ഓഫീസിന്റെ തിണ്ണയില്‍ പോയി നില്‍ക്കേണ്ട’: പി.വി. അന്‍വര്‍ എംഎല്‍എ

മലപ്പുറം: ഇന്ന് ‘മാച്ച്‌ ചര്‍ച്ച’ ഒന്നുമില്ലെന്നും വെറുതെ കോലും ചുമന്ന് ഇ ഡി ഓഫീസിന്റെ തിണ്ണയില്‍ പോയി നില്‍ക്കേണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് നിലമ്ബൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. ”മാപ്രകളോടാണ്.. നിങ്ങള്‍ ഇന്നലെ ബ്രേക്കിംഗ്‌ കൊടുത്തത്‌ പോലെ ഇന്ന് “മാച്ച്‌ ചര്‍ച്ച” ഒന്നുമില്ല. ഉള്ളപ്പോ അറിയിക്കാം. ഇപ്പോള്‍ പൊരേലുണ്ട്‌. കുറച്ച്‌ കഴിഞ്ഞ്‌ നിലമ്ബൂര്‍ വരെ പോകും. വെറുതെ കോലും Read More …