മാപ്പര്‍ഹിക്കാത്ത തെറ്റ് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇങ്ങനെയൊന്ന് അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ല എന്ന് വ്യക്തമാണ്. അവതരിപ്പിച്ചവരുടെ മനസ്സിന്റെ Read More …

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ നല്‍കി 23-കാരന്‍; അജ്മലിനെ കയ്യോടെ പിടികൂടി പോലീസ്

മലപ്പുറം: വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ നല്‍കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശി 23-കാരന്‍ അജ്മലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ അപേക്ഷയ്‌ക്കായാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയത്. ഇത്തരത്തില്‍ വെളിയങ്കോട് പഞ്ചായത്തിലെ പെന്‍ഷന്‍ അപേക്ഷകള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് വ്യാജമായി നിര്‍മ്മിച്ച്‌ നല്‍കിയ 15 വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെളിങ്കോട് ഗ്രാമം തപാല്‍ Read More …

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി

മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരൂ യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കരുവാരകുണ്ട് സ്വദേശി മുനീഷ് (32) ആണ് 1.162 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് Read More …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പിന്നീട് പിന്‍മാറി; ശേഷം നഗ്ന ദൃശ്യങ്ങളുടെ പേരില്‍ വീണ്ടും പീഡനം; മലപ്പുറം സ്വദേശി റിയാസ് അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് നഗ്ന ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം മാറഞ്ചേരി സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. കൊണ്ടോട്ടി എസ്‌ഐ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. 2008 മുതലാണ് പരാതിക്കാരിയുമായി വിദേശത്ത് വച്ച്‌ Read More …

മലപ്പുറത്ത് വീട്ടിലെ അലമാരയടക്കം പൊളിച്ച്‌ ഭാര്യയുടേയും മക്കളു

മലപ്പുറം: സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ അടക്കം മോഷ്ടിച്ച മലപ്പുറം വാഴക്കാട് സ്വദേശി വാവൂര്‍ കരിമ്ബില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് അറസ്റ്റിലായത്. നാലു ദിവസം മുന്‍പായിരുന്നു അബ്ദുല്‍ റാഷിദും സഹോദരന്‍ ഇബ്രാഹിമും വീട്ടില്‍ മോഷണം നടന്നതായി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അലമാരയടക്കം Read More …

കാറിന്റെ മുന്‍സീറ്റിനടിയിലെ രഹസ്യ അറയില്‍ മതിയായ രേഖകളില്ലാതെ 4.59 കോടി രൂപ; പണം പൊലീസ് പിടികൂടി

മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുപോവുകയായിരുന്ന 4.59 കോടി രൂപ പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണയിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ് (27), താമരശേരി രാരോത്ത് പരപ്പന്‍പൊയില്‍ പാണമ്ബ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പുലര്‍ച്ചെ 5.15ഓടെയാണ് പൊലീസ് വാഹനം പിടികൂടിയത്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറിന്റെ മുന്‍സീറ്റിനടിയിലുണ്ടാക്കിയ അറയില്‍ 500 രൂപയുടെ Read More …

കേന്ദ്രമന്ത്രിമാര്‍ക്ക് പ്രശംസ; പി.വി അബ്ദുല്‍ വഹാബ് എംപിയുടെ നടപടിയില്‍ ലീഗില്‍ അമര്‍ഷം

രാജ്യസഭയില്‍ കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബ് എം പിയുടെ നടപടിയില്‍ മുസ്ലീം ലീഗില്‍ കടുത്ത അമര്‍ഷം. വഹാബിന്റെ പരാമര്‍ശം മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. വിവാദ പരാമര്‍ശത്തില്‍ അബ്ദുല്‍ വഹാബ് പാണക്കാടെത്തി വിശദീകരണം നല്‍കും. കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തി രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് Read More …

കുഞ്ഞിന്റെ ചികില്‍സക്ക് സഹായം തേടി യെമന്‍ കുടുംബം പാണക്കാട്ട്

മലപ്പുറം: മാരക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്.എം.എ)ബാധിച്ച കുഞ്ഞിന്റെ ചികില്‍സക്ക് സഹായം തേടി യെമന്‍ കുടുംബം പാണക്കാട്ടെത്തി.യെമന്‍ പൗരന്‍ യാസീന്‍ അഹമ്മദ് അലി-തുണീസ് അബ്ദുല്ല ദമ്പതികളാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയത്. ഏക മകന്‍ ഹാഷിം യാസീന്റെ ചികിത്സക്കു സഹായം അഭ്യര്‍ത്ഥിച്ചായിരുന്നു സന്ദര്‍ശനം.കുഞ്ഞിന് പൂനെയിലെ ആശുപത്രിയില്‍ ചികില്‍സ നല്‍കാനാണ് സെപ്തംബറില്‍ ദമ്പതികള്‍ ഇന്ത്യയില്‍ Read More …