യുവതികള്‍ക്കു നേരെ സൈബര്‍ ആക്രമണം;ലീഗ് നേതാവ് അറസ്റ്റില്‍

മലപ്പുറം: യുവതികള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തിരൂരങ്ങാടി മുസ്ലീം ലീഗ് കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാണമ്ബ്രയില്‍ മര്‍ദനമേറ്റ യുവതികള്‍ക്ക് നേരെയാണ് ഇയാള്‍ സൈബര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ 16 നാണ് റോഡില്‍ അപകടകരമായി ഡ്രൈവ് ചെയ്തത് ചോദ്യം ചെയ്ത യുവതികള്‍ക്ക് Read More …

മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചുവെന്ന് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങള്‍ നിര്‍ത്താന്‍ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുന്നത്. പ്രവാചകനെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണെന്നും പി കെ കുഞ്ഞാലികുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ആഗോളതലത്തില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ലഹളയുടെ Read More …

പള്ളിയുടെ ടെറസ്സില്‍ കൃഷിയിടം ഒരുക്കി
മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍

മലപ്പുറം: പള്ളിയുടെ ടെറസ്സില്‍ കൃഷിയിറക്കി മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മുസ്ജിദിന്റെ ടെറസിലാണ് പരിസ്ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടും പഠന കാലയളവില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക പരിശീലനം നല്‍കുന്നതിനും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ Read More …

മോണിറ്ററിംഗ് ഓഫീസർമാരിലൂടെ യൂത്ത് ലീഗിന്റെ സംഘടനാ രംഗം ശാസ്ത്രീയതയിലേക്ക്.

മലപ്പുറം: സംഘടനാ ശാക്തീകരണ ദൗത്യം ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത്ലീഗ് മലപ്പുറം ജില്ല കമ്മിറ്റിക്ക് കീഴിൽ രൂപപ്പെടുത്തിയ മോണിറ്റിംഗ് ഓഫീസർമാരിലൂടെ ജില്ലയിൽ മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തനം ശാസ്ത്രീയതയിലേക്ക്. 106 മോണിറ്ററിംഗ് ഓഫീസർമാർ കർമ്മ രംഗത്തിറങ്ങി. തിരഞ്ഞെടുക്കപ്പെട്ട മോണിറ്ററിംഗ് ഓഫീസർമാരുടെ ശിൽപ്പശാല മലപ്പുറം റൂബി ലോഞ്ചിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കകുട്ടി Read More …

മലപ്പുറത്ത് 15-കാരിയെ പലതവണ പീഡിപ്പിച്ചു; പോക്സോ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. മമ്ബാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പീഡന വിവരം പൊലീസറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം നിലമ്ബൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വേറെയും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം Read More …

ആല്‍‌ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം, വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച്‌ പീഡനം; മുല്ലപ്പറമ്ബ് സ്വദേശി റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും യുവതിയെ പലയിടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കോട്ടക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്ബ് തൈവളപ്പില്‍ സക്കരിയയെയാണ് (33) പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ 27കാരിയാണ് പീഡനമാരോപിച്ച്‌ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്ത് വെച്ച്‌ വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. Read More …

വിവാഹആപ്പ് വഴി ചാറ്റിംഗ്, സൗഹൃദം;സ്ത്രീകളുടെ സ്വര്‍ണവും പണവും തട്ടുന്ന ആലപ്പുഴ സ്വദേശി അറസ്റ്റില്‍

മലപ്പുറം: വിവാഹത്തട്ടിപ്പുകാരനായ ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടില്‍ അസറുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ആപ്പ് വഴി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇയാള്‍ പണം തട്ടുകയായിരുന്നു കരുവാരകുണ്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ പ്രമുഖ വിവാഹ രജിസ്‌ട്രേഷന്‍ ആപ്പ് വഴിയാണ് പ്രതി കരുവാരകുണ്ട് Read More …

രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴല്‍പ്പണം

മലപ്പുറം: രണ്ട് മാസത്തിനിടെ വളാഞ്ചേരി പൊലീസ് പിടികൂടിയത് 10 കോടിയുടെ കുഴല്‍പ്പണം. കഴിഞ്ഞ ദിവസം 1.65 കോടി രൂപയുമായി രണ്ട് പേര്‍ പിടിയിലായി. കാറില്‍ പണവുമായെത്തിയ പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി അന്‍സാര്‍ (36), വല്ലപ്പുഴ സ്വദേശി ഫൈസല്‍ (33) എന്നിവരെയാണ് പിടികൂടിയത്. വാഹനങ്ങളില്‍ കടത്തുന്ന പണമാണ് കൂടുതലും പിടിച്ചെടുത്തത്. കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ Read More …