കോഡൂരില്‍ സമഗ്ര കുടിവെള്ള വിതരണത്തിന് തുടക്കം

മലപ്പുറം: കോഡൂര്‍ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമായി. 2021 മാര്‍ച്ചോടെ കോഡൂരിലെ ജലക്ഷാമം നേരുടുന്ന മുഴുവന്‍ പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കാനാണ് പദ്ധതി ലക്ഷ്യം.ഇതിന്റെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച കാലംപറമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാന സര്‍ക്കാര്‍ ജല അതോറിറ്റി മുഖേന നടപ്പാക്കുന്ന ജലജീവന്‍ മിഷനിലേക്കുള്ള അപേക്ഷകളുടെ വിതരണവും സംഘടിപ്പിച്ചു.ഒതുക്കുങ്ങല്‍-പൊന്മള കുടിവെള്ള പദ്ധതിയില്‍ Read More …

ക്വാറന്റൈനിലുള്ള സുഹൃത്തിന് ബ്രോസ്റ്റില്‍ കഞ്ചാവ് എത്തിച്ച സുഹൃത്തുക്കള്‍ വെട്ടിലായി

മഞ്ചേരി: ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിന് ചിക്കന്‍ ബ്രോസ്റ്റിന്റെ പെട്ടിയില്‍ കഞ്ചാവ് എത്തിച്ചു കൊടുത്ത സുഹൃത്തുക്കള്‍ക്കെതിരെ കാളികാവ് പോലീസ് കേസെടുത്തു. ചോക്കാട് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദരംപൊയില്‍ അലബമ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് കഞ്ചാവ് എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച രണ്ടു പേര്‍ക്കെതിരെയും ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കെതിരെയും കാളികാവ് പോലീസ് കേസെടുത്തു.ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന ചിലര്‍ക്കെല്ലാം പ്രത്യേക Read More …

മലപ്പുറത്ത് 306 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 288 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ ഉറവിടമറിയാതെയും 275 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും Read More …

കരിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്
മുക്താറിന്റെ ഹരിതാഞ്ജലി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് ജീവന്‍നഷ്ടപ്പെട്ടവരുടെ സ്മരണകള്‍ക്ക് സ്മൃതിവൃക്ഷം നട്ട് പൊതുപ്രവര്‍ത്തകനായ മുക്താര്‍ നിഹാസിമിന്റെ ഹരിതാഞ്ജലി. അപകടത്തില്‍ മരണപെട്ട പൈലറ്റ് ദീപക് ബസന്ത് സാത്തെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരടക്കം 18 പേരുടെ ഓര്‍മ്മകള്‍ക്കായാണ് പാണ്ടിക്കാട് സ്വദേശിയായ മുക്താര്‍ സ്മൃതി വൃക്ഷം നട്ട് മാതൃകയായത്. പാണ്ടിക്കാട് പയ്യപറമ്പ് എന്ന സ്ഥലത്താണ് മരം Read More …

സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമായി
മഅ്ദിന്‍ ഹമാരീ സമീന്‍

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ഹമാരീ സമീന്‍ വെര്‍ച്വല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ആഘോഷത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായാണ് ഇത്തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരതത്തിന്റെ കരുത്തായ മതേതരത്വവും ജനാധിപത്യവും വൈവിധ്യങ്ങളിലെ ഒരുമയും സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും കടമയുണ്ടെന്നും Read More …

സമഗ്ര വ്യക്തി വികാസത്തിന് ദേശീയ വിദ്യാഭ്യസ നയം
സഹായിക്കും: ഡോ.എം.അബ്ദുള്‍ സലാം

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നടത്തിയ വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക തലത്തില്‍ പരീക്ഷകള്‍ക്കുള്ള അമിത പ്രാധാന്യം Read More …

മുസ്‌ലിം യൂത്ത് ലീഗ്‌ അണുനശീകരണം നടത്തി

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ്‌ വലിയാട് ടൗണ്‍ കമ്മിറ്റി അണുനാശിനി സ്പ്രേയര്‍, ഫോഗിങ് മെഷീന്‍ എന്നിവ ഉപയോഗിച്ച് അണുനശീകരണം നടത്തി. പ്രദേശത്ത് കോവിഡ് പോസറ്റീവായവരുടെ സമ്പര്‍ക്കമുണ്ടായ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലുമാണ് യൂത്ത്ലീഗ് കമ്മിറ്റിക്ക് കീഴില്‍ പ്രത്യേകം രൂപീകരിച്ച ടീം അണുനശീകരണം നടത്തിയത്.അണുനശീകരണ പ്രവര്‍ത്തനം മേലേവലിയാട് പള്ളി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് Read More …

വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മലപ്പുറം:എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് താമരക്കുഴി റസിഡന്റ്സ് അസോസിയേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ വിജയിച്ച വിദ്യാര്‍ത്ഥികളും സംഘാടകരും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അവാര്‍ഡ് വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, അസോസിയേഷന്‍ Read More …