കല്ലുടുമ്പന്‍ കുടുംബ സംഗമം

മലപ്പുറം: കല്ലുടുമ്പന്‍/കല്ലുടുമ്പില്‍ കുടുംബ സംഗമം സെപ്തംബര്‍ 2ന് രാവിലെ 8.30 മുതല്‍ കോട്ടക്കടവ് അവോക്കി സെന്റ്രോ അറീന ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് Read More …

വിവാദങ്ങളില്‍ യു.ഡി.എഫ് ശക്തമായ നടപടി സ്വീകരിച്ചുവെന്നും ആരോപണങ്ങളെ ചെറുക്കുകയല്ല ചെയ്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടുത്തിടെവന്ന വിവാദങ്ങളില്‍ യു.ഡി.എഫ് ശക്തമായ നടപടി തന്നെ സ്വീകരിച്ചുവെന്നും ആരോപണങ്ങളെ ചെറുക്കുകയല്ല ചെയ്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി. എഫിന് സാധിക്കാത്തതാണത്. എല്‍.ഡി.എഫ് ആരോപണവിധേയരെ സംരക്ഷിക്കുന്ന പോലെ കോണ്‍ഗ്രസ് ചെയ്തില്ല. ഉചിതമായ നടപടിയാണ് കോണ്ഗ്രസസ് ഭാഗത്തു നിന്നുണ്ടായത്. അത്തരം തീരുമാനത്തെ ലീഗ് ഉള്‍പ്പടെ അഭിനന്ദിക്കുന്നു. നേരത്തെ ഇതുപോലെയുള്ള വിവാദങ്ങള്‍ എല്‍.ഡി.എഫിലുണ്ടായപ്പോള്‍ ആരോപണ വിധേയരായവരെ Read More …

തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി; പുറത്തിറക്കിയത് ഒരു മണിക്കൂർ പരിശ്രമിച്ച്

തിരൂർ : മലപ്പുറം തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. കുട്ടികളടക്കം 7 പേർ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു. തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ Read More …

രണ്ടു കോടിയോളം പണം കവർച്ച ചെയ്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തിരൂരങ്ങാടി തെയ്യാലിങ്ങലിൽ ആഗസ്റ്റ് 14ന് തെന്നല സ്വദേശിയുടെ രണ്ടു കോടിയോളം പണം കവർച്ച ചെയ്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ടി.സി റോഡിലെ തടത്തിൽ വീട്ടിൽ അബ്ദുൽ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി വീട്ടിൽ രജീഷ്(44) എന്നിവരാണ് അറസ്റ്റിലായത്. കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ Read More …

ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് ചരിത്രസംഭവമാകും; മന്ത്രി വി. അബ്ദുറഹ്‌മാന്‍

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് ചരിത്രസംഭവമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അതിന്റേതായ രീതിയില്‍ കാണുകയും ഒരുക്കങ്ങള്‍ നടത്തുകയും വേണം. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് താരങ്ങളെ കാണാനായി അവസരമൊരുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുമെന്ന് അര്‍ജന്റ്‌റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ചയാണ് പുറത്തുവന്നത്.ഈ വര്‍ഷം ഒക്ടോബറില്‍ അല്ലെങ്കില്‍ നവംബറില്‍ വരണമെന്നാണ് Read More …

കരിപ്പൂര്‍ വിമാന നിരക്ക്; ഹജ്ജ് തീര്‍ത്ഥാടകരുടെ ആശങ്കഉടന്‍ പരിഹരിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി വിശുദ്ധ മക്കയും മദീനയും സന്ദര്‍ശിച്ചവരുടെ സംഗമമായ സുഹ്ബതുല്‍ ഹുജ്ജാജ് സംഗമത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് മഅദിന്‍ കാമ്പസില്‍ ഒരുമിച്ചുകൂടിയത്. 2010 മുതല്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ മക്ക-മദീന സന്ദര്‍ശിച്ചവരാണ് സംഗമത്തിനെത്തിയത്. സംഗമത്തിനെത്തിയ ഹാജിമാരെ സംസമും കാരക്കയും നല്‍കിയാണ് മഅദിന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.മഅദിന്‍ അക്കാദമി Read More …

മലപ്പുറം എടവണ്ണയിലെ ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണു കരുതുന്നത്.

അതിഥി തൊഴിലാളികളുടെ ആരോ​ഗ്യസംരക്ഷണം ഉറപ്പാക്കി ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് ടീം

മലപ്പുറം: അതിഥി തൊഴിലാളികളുടെ ആരോ​ഗ്യ സംരക്ഷണത്തിന് ഏറെ കരുതലേകുകയാണ് ആരോ​ഗ്യ വകുപ്പിന്റെ മിസ്റ്റ് (മൊബൈൽ ഇമ്മിഗ്രന്റ്സ് സ്ക്രീനിംഗ് )പദ്ധതിയിലൂടെ. മിസ്റ്റ് പദ്ധതിയുടെ ഭാ​ഗമായി ജില്ലയിൽ ഒരു മൊബൈൽ യൂണിറ്റാണ് പ്രവർത്തിക്കുന്നത്. രാത്രിയിൽ അതിഥി തൊഴിലാളികൾ താസമിക്കുന്ന സ്ഥലങ്ങളിൽ ഈ ടീം സന്ദർശനം നടത്തി സമഗ്രമായ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തുന്നു. അതിഥി തൊഴിലാളികൾക്ക് ഇടയിലെ മന്ത് ,മലമ്പനി, Read More …