രാജി വെയ്ക്കില്ല; കെ.ടി ജലീല്‍

മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജലീലിന്‍റെ നീക്കം. ജലീല്‍ സ്വന്തം നിലക്ക് ഹരജി നല്‍കും. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രില്‍ 13ന് മാത്രമേ ഹൈകോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കൂ. എന്നാല്‍ ലോകായുക്ത ആക്‌ട് 14 പ്രകാരമുള്ള Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി.വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച്‌ കരിപ്പൂരില്‍ തന്നെ ഇറക്കിയത്. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപായണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നത്. Read More …

മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ഇരട്ടി സീറ്റുകള്‍ ലഭിക്കും; കെ ടി ജലീല്‍

മലപ്പുറം: എല്‍.ഡി.എഫിന് മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ തവണ നാലു സീറ്റുകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്. ഇത്തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിരവധി ദുരന്തങ്ങള്‍ Read More …

എല്ലാ ജില്ലകളിലും യു ഡി എഫ് നേട്ടമുണ്ടാക്കും, 80-85 സീറ്റുകള്‍ നേടും: കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണെന്നും എല്ലാ ജില്ലകളിലും യു ഡി എഫ് നേട്ടമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. 80-85 സീറ്റുകള്‍ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അവകാശപ്പെട്ടു.

യു ഡി എഫ്- എസ് ഡി പി ഐ ബന്ധം: ആരോപണം തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം : യു ഡി എഫ്- എസ് ഡി പി ഐ ബന്ധം എന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി മുസ്ലിം ലീഗ് നേതാവും വേങ്ങര സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി. പരാജയ ഭീതിമൂലമാണ് മുഖ്യമന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ വിഷയത്തിലടക്കം കേന്ദ്രവുമായി വലിയ പോരാട്ടം Read More …

കലാശക്കൊട്ടില്ല; ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം

വോട്ടെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തരത്തില്‍ ബൈക്ക് റാലികള്‍ക്കിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവണതകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ വോട്ടിങ് നടക്കുന്നതിന് തൊട്ടടുത്ത ദിവസത്തിലും വോട്ടിങ് ദിനത്തിലും ബൈക്ക് റാലികള്‍ അനുവദിക്കില്ല. അതേസമയം വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂര്‍ മുമ്പ് Read More …

നേതാക്കളുടെ പീഢനം അസഹ്യം:
അനന്യകുമാരി മല്‍സരിക്കാനില്ല

മലപ്പുറം-പാര്‍ട്ടി നേതാക്കളുടെ പീഢനം അസഹ്യമായതോടെ വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ് അനന്യ. പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്നും അനന്യ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു. തെരഞ്ഞെടുപ്പു പ്രചാരണ Read More …

ഞാന്‍ ജയിച്ചാല്‍ മണ്ഡലത്തില്‍ ഒരിക്കലും ഉപതിരഞ്ഞെടുപ്പുണ്ടാകില്ല: വി പി സാനു

മലപ്പുറം: മലപ്പുറത്ത് ഇടക്കിടെ ഉപതിരഞ്ഞെടുപ്പ് നടത്തി മുസ്‌ലിം ലീഗ് ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സി പി എം സ്ഥാനാര്‍ഥി വി പി സാനു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഒരു സ്ഥാനാര്‍ഥി അഞ്ച് വര്‍ഷത്തിനിടെ നാല് Read More …