1300ലധികം വൃക്കരോഗികള്‍ക്ക് രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നും നല്‍കും

മലപ്പുറം: വയനാട് പാര്‍ലമ​െന്‍റ്​ മണ്ഡലത്തില്‍പ്പെട്ട ഡയാലിസിസിന്​ വിധേയരായികൊണ്ടിരിക്കുന്നവരും വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക്​ വിധേയരായ രോഗികളുമുള്‍പ്പെടെ 1300ലധികം രോഗികള്‍ക്ക്​ രാഹുല്‍ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നുകളും നല്‍കുമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ വീടുകളില്‍ മരുന്നുകളെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ വയനാട്​ മണ്ഡലത്തിനായി സ്വന്തം ചെലവില്‍ അരിയും സാധനങ്ങളും രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. Read More …

മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി ഇന്നലെ (മെയ് 16) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫല്‍ മലിക് അറിയിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ യഥാക്രമം 49 ഉം 51 ഉം വയസ്സുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളായ ഇരുവരും ഒരുമിച്ചാണ് മുംബൈയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. ഇവരെ കോവിഡ് പ്രത്യേക Read More …

കോവിഡ് 19: അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ശനിയാഴ്ച കരിപ്പൂരെത്തും

കോവിഡ് 19 ആശങ്കകള്‍ക്കിടെ അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് (മെയ് 16) കരിപ്പൂരെത്തും. ഐ.എക്‌സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 11.30 ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെത്തുന്ന സംഘത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ Read More …

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്നലെ (മെയ് 15) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവരും ഒരാള്‍ ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ജില്ലയിലെത്തിയ പ്രവാസിയുമാണെന്ന് ജില്ലാ കലക്ടര്‍ ജാഫല്‍ മലിക് അറിയിച്ചു. ചെന്നൈയില്‍ നിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ താനൂര്‍ പരിയാപുരം സ്വദേശി 22 കാരന്‍, താനൂര്‍ പരിയാപുരം Read More …

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്‌എഫ്

മലപ്പുറം: കേരളത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന ട്രെയിന്‍ സംവിധനങ്ങള്‍ക്കായി കാത്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ നിരന്തരം കബളിപ്പിക്കുകയാണന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫലി. പല സര്‍വകാലശാലകളുടെയും ഹോസ്റ്റലുകള്‍ ഒഴിവാക്കാന്‍  വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നിട്ടും റെയില്‍വേയുമായി ബന്ധപെട്ടു വിദ്യാര്‍ഥി ക്ഷേമത്തിനായി കാര്യമായ ഒന്നും  സര്‍ക്കാര്‍ നടത്തിയില്ലെന്ന് Read More …

പാവപ്പെട്ട 3 ലക്ഷത്തിലധികം കുടുംബിനികള്‍ക്ക് സഹായമായി ഗരീബ് കല്യാണ്‍ യോജന

മലപ്പുറം: ജില്ലയിലെ 3,00,722 കുടുംബിനികള്‍ക്ക് രണ്ടാം ഘട്ട ധനസഹായം നല്‍കി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കരുതല്‍. ലോക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച ധനസഹായമായ 500 രൂപയാണ് തുടര്‍ച്ചയായ രണ്ടാം മാസവും അര്‍ഹരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ട് Read More …

ജയിലിലടക്കപ്പെട്ട പൗരത്വ സമര പോരാളികള്‍ക്ക് നിയമസഹായവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍ക്ക് നിയമ പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യുഎപിഎ, എന്‍എസ്‌എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവ് ഷിഫാഉര്‍റഹ്മാ, സീലംപൂരില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിനു നേതൃത്വം Read More …

വാഹനത്തില്‍ ആനപ്പല്ല് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മലപ്പുറം : കാളികാവില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ നിന്ന് ആനപ്പല്ല് പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് ചോക്കാട് കല്ലാമൂലയിലെ അസ്‌കര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇയാളെ വനംവകുപ്പിന് കൈമാറിയതായി കാളികാവ് എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു. കേസ് വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച്​ മണിയോടെയായിരുന്നു സംഭവം. കോഴിപ്ര മലവാരത്തിന് Read More …