കോവിഡ്; വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാസികളെ കൊണ്ടുവരുന്ന വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നു സുപ്രീംകോടതി. പ്രവാസികളെ കൊണ്ടു വരുമ്ബോള്‍ നടുവിലത്തെ സീറ്റിലും യാത്രക്കാരെ ഇരുത്താനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റ് ആയ ദേവേന്‍ യോഗേഷ് കനാനിയാണ് ബോംബെ Read More …

വിമാന ടിക്കറ്റ്​ നിരക്ക്​ സര്‍ക്കാര്‍ നിശ്​ചയിക്കും; മുംബൈ-ഡല്‍ഹി 10,000 രൂപ വരെ

ന്യൂഡല്‍ഹി: മൂന്ന് മാസത്തേക്ക്​ വിമാന ടിക്കറ്റ്​ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്​ചയിക്കും. വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​പുരിയാണ്​ ഇക്കാര്യം അറിയിച്ചത്​​. ഒരു റൂട്ടിലെ കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ്​ സര്‍ക്കാര്‍ നിശ്​ചയിക്കുക. മുംബൈ-ഡല്‍ഹി വിമാനത്തിന്​ 3500-10,000 രൂപ വരെയായിരിക്കും നിരക്ക്​. വിമാനയാത്രയെ ഏഴ്​ കാറ്റഗറികളാക്കി തിരിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 0-30 മിനിട്ട്​, 30-60, 60-90, 90-120, 120-150, Read More …

ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഒരു യഥാര്‍ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ അഭിമാനം , തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെ കുറിച്ച്‌ പറയാന്‍ അഭിമാനം മാത്രം.രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രാഹുല്‍. ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടെ മകനായതില്‍ അഭിമാനിക്കുന്നു. പുരോഗമനവാദിയും കരുണാമയനുമായ പിതാവായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്കു നയിച്ചു. Read More …

പ്രധാനമന്ത്രിക്കെതിരെയും ദുരിതാശ്വാസനിധിയെ കുറിച്ചും വ്യാജ പ്രചരണം, സോണിയാ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

ബംഗളൂരു: കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്‍റെ പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെ.വി പ്രവീണ്‍ എന്ന അഭിഭാഷകനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ Read More …

ചുഴലിക്കാറ്റിനിടെ അഗ്‌നിരക്ഷാ സേനയുടെ വാഹനത്തില്‍ യുവതി പ്രസവിച്ചു

ഭുവനേശ്വര്‍ : ഒഡീഷയില്‍ ഉംപുന്‍ ചുഴലിക്കാറ്റ് ഭീതിക്കിടെ അഗ്‌നിരക്ഷാ സേനയുടെ വാഹനത്തില്‍ യുവതി പ്രസവിച്ചു. കേന്ദ്രപാറ ജില്ലയില്‍ ജനകി സേഥി (20) ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭിണിയായ ജനകി സേഥി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജിന്‍ഹാര ഗ്രാമത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ദുരിതബാധിത Read More …

കശ്മീരില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: സെന്‍ട്രല്‍ കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ ബൈക്കിലെത്തിയ തീവ്രവാദികള്‍ വെടിവെച്ച്‌ കൊന്നു. 37 ബറ്റാലിയനിലെ പട്രോളിങ് പാര്‍ട്ടിയില്‍പ്പെട്ട ജവാന്മാരാണ് കൊല്ലപ്പെട്ടത്. പണ്ടാച് ഏരിയയില്‍ പട്രോളിങ് നടത്തുന്നതിനിടെ സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ ഇരുവര്‍ക്കും നേരെ രണ്ട് ബൈക്കുകളിലെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടാമന്‍ സൗര Read More …

നടുക്കത്തോടെ മഹാരാഷ്ട്ര; രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും ഇവിടെ നിന്ന്

മുംബയ് : ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബയ് ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ കൊവിഡ് രോഗ വ്യാപനവും മരണങ്ങളും രാജ്യത്തെ നടുക്കുകയാണ്. ഓരോ ദിവസവും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നത്. ധാരാവിയടക്കമുള്ള ചേരികളില്‍ നിയന്ത്രിക്കാനാകാത്ത വിധം വൈറസ് വ്യാപനം ഉണ്ടാകുമ്ബോഴും ഭരണാധികാരികള്‍ കാഴ്ചക്കാരാവുകയാണ്. ജനങ്ങളെ നിയന്ത്രിക്കേണ്ട പൊലീസുകാര്‍ പോലും രോഗത്തിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ Read More …

അന്തര്‍ സംസ്ഥാന തൊഴിലാളി പ്രശ്നം: സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വിഡിയോ കോണ്‍ഫറന്‍സിങ് മെയ് 22ന് മൂന്നു മണിക്കാണ് നടക്കുക. എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറന്‍, തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, Read More …