കടമെടുപ്പ് പരിധി; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. സാമ്പത്തിക Read More …

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ Read More …

‘കള്ളപ്പണം തടയാന്‍ ഇലക്ടറല്‍ ബോണ്ട് സഹായിച്ചു; അതാണ് ഇൻഡി സഖ്യം ബോണ്ടിനെതിരെ തിരിയാന്‍ കാരണം’: അമിത് ഷാ

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറല്‍ ബോണ്ട് നിര്‍ത്തലാക്കുന്നതിലൂടെ രാഷ്ട്രീയത്തില്‍ കള്ളപ്പണമൊഴുകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎന്‍എന്‍ ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” സുപ്രീം കോടതിയുടെ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ സുപ്രീം കോടതി വിധിയെ ഞാന്‍ Read More …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. ഭൂട്ടാനിലേക്ക് വ്യാഴാഴ്ച പോകാനിരിക്കെയാണ് തീരുമാനം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച്‌ 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ പറോ വിമാനത്താവളത്തിലെ കാലാവസ്ഥ മോശമായതോടെയാണ് യാത്ര മാറ്റിവച്ചത്. പുതിയ തിയതി ഇരു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച Read More …

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിച്ചു. മാർച്ച് 27 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 19 നാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബീഹാറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനി തീയതി മാർച്ച് 28 Read More …

‘ഞങ്ങളിവിടെ ഉണ്ട്’; കപില്‍ സിബലിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) സമർപ്പിക്കപ്പെട്ട ഹരജികള്‍ തീർപ്പാക്കുന്നതുവരെ പൗരത്വ അപേക്ഷകളുമായി മുമ്ബോട്ടു പോകരുതെന്ന ആവശ്യവുമായി അഭിഭാഷകൻ കപില്‍ സിബല്‍. സുപ്രിം കോടതി ഹരജികള്‍ പരിഗണിച്ച വേളയിലായിരുന്നു സിബലിന്റെ ആവശ്യം. അത്തരത്തില്‍ നീക്കങ്ങളുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് പറഞ്ഞ സിബലിനോട്, ഞങ്ങളിവിടെ ഉണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ മറുപടി. ഹരജികളില്‍ Read More …

പൗരത്വ ഭേദഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത Read More …

ഇലക്ടറല്‍ ബോണ്ടില്‍ ഇന്ന് നിര്‍ണായകം, എസ്ബിഐ ഇന്ന് വിവരങ്ങള്‍ സുപ്രീംകോടതിക്ക് കൈമാറും

ന്യൂഡല്‍ഹി: ഇലക്ട്രറല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച Read More …