കശ്മീരില്‍ വെടിവെപ്പ്; പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കശ്മീരില്‍ ഭീ​ക​രര്‍ നടത്തിയ വെ​ടി​വെപ്പില്‍ പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക് . ബാ​രാ​മു​ള്ള​യി​ലെ സോ​പോ​ര​യി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സോ​പോ​ര​യി​ലെ ആ​ശു​പ​ത്രി​യി​ല്‍‌ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മു​ള്ള​ത​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഭീ​ക​ര​രെ താ​ഴ്‌​വ​ര​യി​ലേ​ക്ക് നു​ഴ​ഞ്ഞു​കയറാന്‍ പാകിസ്ഥാന്‍ സഹായിക്കുന്നതായി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍‌​കി​യി​രു​ന്നു.

ആര്‍.ബി.ഐ.യുടെ കര്‍ശന ഇടപെടല്‍; ഭവന-വാഹന വായ്പപ്പലിശ കുറയും

 റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) നിര്‍ദേശപ്രകാരം ഒക്ടോബര്‍ ഒന്നു മുതല്‍ നല്കുന്ന അസ്ഥിരനിരക്കിലുള്ള വായ്പകള്‍ ഏതെങ്കിലും ബാഹ്യനിരക്കുകളുമായി ബാങ്കുകള്‍ ബന്ധിപ്പിക്കണം. ഈ നിര്‍ദേശം ഭവന-വാഹന വായ്പകളുടെയും മറ്റു വ്യക്തിഗത വായ്പകളുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകളുടെയും പലിശനിരക്കു താഴാന്‍ ഇടായാക്കും. എസ്.ബി.ഐ, യൂണിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി Read More …

യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗമായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സുപ്രീംകോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം യെച്ചൂരി തരിഗാമിയെ കശ്മീരിലെത്തി കണ്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം യെച്ചൂരി കോടതിയില്‍ റിപ്പോര്‍ട്ട് Read More …

ചിദംബരത്തിന് തിരിച്ചടി: എന്‍ഫോഴ്സ്മെന്റ് കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല

ന്യൂഡല്‍ഹി: എന്‌ഫോഴ്‌സ്‌മെന്റ്കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിതള്ളി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാം എന്ന്സുപ്രീം കോടതി വ്യക്തമാക്കി. സിബിഐ നേരത്തെ ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കസ്റ്റഡി ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. മൂന്ന്ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുന്‍ജാമ്യാപേക്ഷയിലെ Read More …

370-ാം അനുച്ഛേദം എക്കാലത്തും നിലനിര്‍ത്തേണ്ടതില്ല, അയോധ്യയില്‍ രാമക്ഷേത്രം ആവാം- ശശി തരൂര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് Read More …

വിദ്യാര്‍ത്ഥികളുമൊത്ത് സെല്‍ഫി എടുത്ത് ഹാജര്‍ രേഖപ്പെടുത്തണം; യോഗി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധവുമായി അധ്യാപകര്‍

ലഖ്‌നൗ: യുപിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ പ്രേരണ ആപ്പിനെതിരെ അധ്യാപകരുടെ വന്‍ പ്രതിഷേധം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ സെല്‍ഫി എടുത്ത് ഹാജര്‍ മാര്‍ക്ക് ചെയ്യുന്ന സംവിധാനമാണ് പ്രേരണ ആപ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും കൃത്യമായി സ്‌കൂളില്‍ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ യോഗി സര്‍ക്കാര്‍ ഈ പദ്ധതി ഏര്‍പ്പെടുത്തിയത്. Read More …

അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്

ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ ലിസ്റ്റ് പ്രകാരം പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായി. 3 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. തഴയപ്പെട്ടവരെ പരദേശികളായി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കും. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും സര്‍ക്കാര്‍ Read More …

10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കുന്നു

സാമ്ബത്തികമേഖലയ്ക്ക് ഉത്തേജനപദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ല്‍ നിന്ന് 12 ആകും. വിപണിയിലും ഉപഭോക്താക്കളിലും കൂടുതല്‍ ഇടപെടല്‍ നടത്തി വളര്‍ച്ച കൈവരിക്കലാണു ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ ശാഖകളുടെ പ്രവര്‍ത്തനത്തെയോ ജീവനക്കാരെയോ ലയനം ബാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. Read More …