ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ല: വി.മുരളീധരന്‍

ന്യൂഡല്‍ഹി: പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സി.പി.എം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണെന്നും മുരളീധരന്‍ മാദ്ധ്യമങ്ങളോട് പറ‌ഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ്റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഡല്‍ഹിയിലുള്ള നേതാക്കള്‍ കേരളത്തിന്റെ സാഹചര്യമറിയാതെ രാഷ്ട്രീയ താല്‍പര്യം മാത്രം Read More …

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ഏകാധിപത്യപരമായ നടപടി: കമല്‍ഹാസ്സന്‍

ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. അങ്ങേയറ്റം ഏകാധിപത്യപരമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ഒന്നാം മോദി സര്‍ക്കാര്‍ 2016ല്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. Read More …

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, കാശ്മീരിനെ രണ്ടായി വിഭജിച്ചു: ജനാധിപത്യത്തിലെ കറുത്തദിനമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി, ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു Read More …

‘ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല’; ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലിലായ നേതാക്കള്‍ക്ക് പിന്തുണയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ അകാരണമായി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ശശി തരൂര്‍ എംപി. ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കാശ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം. പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീരില്‍ എന്താണ് Read More …

സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണം; സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ബി.ജെ.പി വനിതാ എം.പി രമാദേവിക്കെതിരെ സമാജ്‍വാദി പാര്‍ട്ടി എം.പി അസം ഖാന്‍ നടത്തിയ മോശം പ്രസ്താവനക്കെതിരെ വിമര്‍ശവുമായി സുഷമ സ്വരാജ്. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു.

ജയ് ശ്രീറാം വിളിപ്പിച്ച്‌ ആക്രമണം; പ്രധാനമന്ത്രിക്ക് സിനിമാപ്രവര്‍ത്തകരടക്കം 49 പേര്‍ ഒപ്പിട്ട കത്ത്

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്തായി രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത്.നടിഅപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പ്രിയപ്പെട്ട പ്രധാനമന്ത്രി, മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. 2016-ല്‍ Read More …

എല്ലാ കള്ളവും തുറന്നുകാണിക്കുന്ന ഒരു ദിനം വരും; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. എല്ലാവരെയും വിലക്ക് വാങ്ങാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് ഒരു ദിവസം ബിജെപിക്ക് വരുമെന്നും അതുവരെ ഇതെല്ലാം സഹിക്കണുമെന്നും പ്രിയങ്കാ പറഞ്ഞു. എല്ലാ കള്ളവും തുറന്ന് കാട്ടപ്പെടുന്ന ഒരു ദിനം വരും അതുവരെ നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ബിജെപിയുടെ അനിയന്ത്രിതമായ അഴിമതി, ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന Read More …

പീഡനകേസ് : ബിനോയിയുടെ ഡിഎന്‍എ ടെസ്റ്റിനുള്ള രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും

മുംബൈ : പീഡനക്കേസില്‍ നിലവില്‍ ജാമ്യത്തിലുള്ള ബിനോയ് കോടിയേരിയുടെ രക്തസാമ്ബിള്‍ ഇന്ന് ശേഖരിച്ചേക്കും. ഡിഎന്‍എ ടെസ്റ്റിന് വേണ്ടിയാണ് ബിനോയിയുടെ രക്തസാമ്ബിള്‍ എടുക്കുന്നത്. അതിന് മുന്നോടിയായി ബിനോയ് ഇന്ന് പോലീസ് സ്റ്റേഷനില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. മുംബൈ നിവാസിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പോലീസ് ബിനോയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയത്. ബിനോയിക്ക് ജാമ്യം നല്‍കിയ വേളയില്‍ Read More …