‘കാവല്‍ക്കാരന്‍ കള്ളനാണ്’ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സമന്‍സ്‌

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുംബൈ കോടതിയുടെ നോട്ടീസ്. ഒക്ടോബര്‍ 3 ന് രാഹുല്‍ ഗിര്‍ഗോം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രിമാലിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. റഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാജസ്ഥാനില്‍ സെപ്തംബറില്‍ നടന്ന റാലിയ്ക്കിടെയാണ് Read More …

സാമ്ബത്തിക പ്രതിസന്ധിയില്‍ മോഡി ഗവണ്‍മെന്റിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും മോഡി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം കനത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്തുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സാമ്ബത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പ്രയങ്കാ രംഗത്ത് വന്നത്. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണ്. ജിഡിപിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും Read More …

ജമ്മു കശ്മീരില്‍ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സൗകര്യങ്ങള്‍ താത്കാലികമായി റദ്ദാക്കിയത്. ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് Read More …

കശ്മീരില്‍ പോയി തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് Read More …

യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പസടക്കം കശ്മീര്‍ വിഷയത്തിലെ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പ്പിച്ച പത്തോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വീട്ടു തടങ്കലുകളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കരുതല്‍ തടങ്കലില്‍ കഴിയുന്ന സി.പി.എം. നേതാവും കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി Read More …

ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം

ശ്രീനഗര്‍: പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് സംഭവം. പാകിസ്താന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിന് നേരെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിനിടെ, പുല്‍വാമയില്‍ രണ്ട് ഗ്രാമീണരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി Read More …

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് അനുകൂലിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രാഹുല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലെ ഒദ്യോഗിക പേജിലൂടെയാണ് രാഹുല്‍ ഗാന്ധി ഈ Read More …

മോദി ആര്‍എസ്‌എസിന്റെ നിലപാടുകളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സങ്കീര്‍ണവിഷയമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിനാല്‍, ആര്‍എസ്‌എസ്സിന്റെ നിലപാടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി മാനിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സംവരണം സംബന്ധിച്ച ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ സംവരണനിലപാടില്‍ ആര്‍എസ്‌എസ് Read More …