ദേശീയ പൗരത്വ രജിസ്റ്റര്‍ ഉത്തര്‍പ്രദേശിലും നടപ്പാക്കും: യോഗി ആദിത്യനാഥ്

ലഖ്‌നോ: അസമില്‍ നടപ്പിലാക്കിയതു പോലെ ഉത്തര്‍പ്രദേശിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയ നടപടി ധീരവും സുപ്രധാനവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇക്കാര്യത്തില്‍ അഭിനന്ദിക്കണമെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആദിത്യനാഥ് പറഞ്ഞു. പൗരത്വ പട്ടിക ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. ദേശീയ സുരക്ഷയ്ക്ക് Read More …

ഗു​ലാം​ന​ബി ആ​സാ​ദി​ന് കാ​ഷ്മീ​രി​ല്‍ പോ​കാ​ന്‍ സുപ്രീംകോടതിയുടെ അ​നു​മ​തി

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലേ​ക്ക് പോ​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദി​ന് സു​പ്രീം​ കോ​ട​തിയുടെ അ​നു​മ​തി. കാ​ഷ്മീ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗു​ലാം​ന​ബി ആ​സാ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണിച്ചാണ് അനുമതി. ശ്രീ​ന​ഗ​ര്‍, ബാ​ര​മു​ള്ള, അ​ന​ന്ത്‌​നാ​ഗ്, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.ഇ​വി​ട​ങ്ങ​ളി​ല്‍ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ പ്ര​സം​ഗി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കുവൈറ്റിലെ ഇന്ത്യന്‍ പൗരന്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് വി.മുരളീധരന്‍

ഡല്‍ഹി: കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മടങ്ങിയെത്തി. കുവൈത്ത് വിദേശകാര്യസഹമന്ത്രി ഖാലിദ് അല്‍ ജാറല്ല, സാമ്ബത്തിക കാര്യ മന്ത്രി മറിയം അല്‍ഖീല്‍ എന്നിവരുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയവര്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം Read More …

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആറ് ഇന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആറ് ഇന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്സ് റീഎമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടായി. പാര്‍പ്പിട നിര്‍മാണ മേഖലയ്ക്കായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പലതും കഴിഞ്ഞ കേന്ദ്ര ബജറ്റിന്‍റെ ആവര്‍ത്തനങ്ങളായിരുന്നു. കയറ്റുമതി മേഖലയ്ക്ക് 1,700 കോടിയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. Read More …

പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ല്‍, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

ന്യൂ​ഡ​ല്‍​ഹി: പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന​ത്തി​ല്‍ ഉ​ണ​ര്‍‌​വി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യു​ണ്ടെ​ന്നും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ഗു​ണ​ക​ര​മാ​കു​ന്ന മെ​ഗാ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സം​ഘ​ടി​പ്പി​ക്കും. ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. നി​കു​തി ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ക്കും. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ല​ളി​ത​മാ​ക്കും. ചെ​റി​യ Read More …

ഒരു രാജ്യം ഒരു ഭാഷ; കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍

ചെന്നൈ; ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രദേശിക ഭാഷകളെ ഇല്ലാതാക്കുകയാണോ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചോദിച്ചു. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബി ജെ പി ശ്രമിച്ചുവരികയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്കാരവൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ Read More …

ബിജെപി ശ്രമിക്കുന്നത് വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍; ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നു: സീതാരാം യെച്ചൂരി

ന്യൂഡല്‍ഹി: ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും ബിജെപി ശ്രമിക്കുന്നത് വൈവിധ്യങ്ങള്‍ ഇല്ലാതാക്കാനാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു.ഇന്ന് ഹിന്ദി ദിനത്തോടനുബന്ധിച്ചാണ് ഹിന്ദി ഭാഷ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന പ്രസ്താവന അമിത് ഷാ Read More …

ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും വലുതാണ് ഇന്ത്യ; അമിത് ഷാക്ക് മറുപടിയുമായി ഉവൈസി

ന്യൂഡല്‍ഹി: ഹിന്ദി ദിവസിനോടനുബന്ധിച്ച്‌ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവനക്ക് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി എം.പി. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം. ഹിന്ദി എല്ലാവരുടെയും മാതൃഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള Read More …