രാജിയില്‍ മാറ്റമില്ലെന്ന് രാഹുല്‍: മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധി. താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഒരുമാസത്തിനുള്ളില്‍ പുതി അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കള്‍ക്കാണ് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി Read More …

ഞാന്‍ സമ്മതിക്കില്ല’:ട്വിറ്ററില്‍ കവിതയുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയില്‍ നിന്നും നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ കവിത പോസ്റ്റ് ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. &മുീ;െഞാന്‍ സമ്മതിക്കില്ല&മുീ;െ എന്ന തലക്കെട്ടിലുളള കവിതയാണ് മമത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഗ്ഗീയതയുടെ നിറത്തോടും, ആക്രമകാരിയായ മതം വില്‍ക്കുന്നവരോടും താന്‍ ഒരു രീതിയിലും സന്ധി ചെയ്യുകയില്ലെന്നും മമത താന്‍ എഴുതിയ കവിതയില്‍ പറയുന്നു.

വയനാട്ടിലെ വോട്ടര്‍മാരോട് നന്ദിപറയാന്‍ രാഹുല്‍ എത്തുമോയെന്ന് സംശയം

തിരഞ്ഞെടുപ്പ് അങ്കം പൂര്‍ത്തിയായി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതു. അമേത്തിയില്‍ തോറ്റമ്ബിയെങ്കിലും വയനാട്ടിലെ ഉജ്ജ്വല വിജയം രാഹുലിന് ഒരു പരിധിവരെ ആശ്വാസമാണ്. ഇനി വയനാട് എംപിക്കു വാഗ്ദാനപൂര്‍ത്തീകരണത്തിനുള്ള നാളുകളാണ്. വയനാട്ടുകാര്‍ക്കു നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വൈകാതെ വീണ്ടും മണ്ഡലത്തിലെത്തുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ് നേതൃത്വം. പ്രചാരണറാലികളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ Read More …

മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറി ;മായാവതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ മോശം പ്രകടനത്തിന് കാരണം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ അട്ടിമറിയെന്ന് ബി.എസ്.പി നേതാവ് മായാവതി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും മായാവതി ആരോപിച്ചു. ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ എസ്.പിബി.എസ്.പി സഖ്യത്തിന് ബി.ജെ.പിയുടെ തേരോട്ടം തടയാനുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ യു.പിയിലെ 80 സീറ്റുകളില്‍ നാലില്‍ ഒന്ന് മാത്രം നേടാനേ Read More …

സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകില്ല ; സിപിഐയുടെ പദവി തുലാസില്‍

ന്യൂഡല്‍ഹി : സിപിഎമ്മിന് ദേശീയ പദവി നഷ്ടമാകില്ല. തമിഴ്‌നാട്ടില്‍ രണ്ട് സീറ്റില്‍ വിജയിച്ചതോടെയാണ് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്താന്‍ സിപിഎമ്മിനായത്. കേരളത്തില്‍ നിന്നുള്ള എഎം ആരിഫ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് പുതിയ ലോക്‌സഭയില്‍ സിപിഎമ്മിനുള്ളത്. അതേസമയം ഇടതുപക്ഷത്തെ മറ്റൊരു പ്രമുഖ പാര്‍ട്ടിയായ സിപിഐക്ക് ദേശീയപദവി നഷ്ടമാകും. ദേശീയ പാര്‍ട്ടി പദത്തിന് മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. Read More …

ഭീകരരുമായി ഏറ്റുമുട്ടല്‍; സൈന്യം രണ്ട് പേരെ വധിച്ചു

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയാണ് സൈന്യത്തിനുനേരെ ആക്രമണം ഉണ്ടായത്. അതിര്‍ത്തി രക്ഷാസേന, 55 രാഷ്ട്രീയ റൈഫിള്‍സ്, പ്രത്യക ദൗത്യസേന എന്നിവയുടെ സംയുക്ത നടപടിയിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ Read More …

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല : കെ സി വേണുഗോപാല്‍

ഡല്‍ഹി : കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇത് ഓഹരി വിപണി ഉയര്‍ത്താന്‍ ചില കമ്ബനികള്‍ക്ക് നേട്ടമായെന്നും ബിജെപിക്കായി ചെയ്തതാണ് ഈ എക്സിറ്റ് പോളുകളെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു Read More …

മോദി തന്റെ മരണം ആഗ്രഹിക്കുന്നു,സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെടും; കെജ്രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നും മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്നും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്രിവാളിന്റെ പ്രധാനമന്ത്രിക്കെതിരായ ആരോപണം. കെജ്രിവാളിന് ഇത്തരത്തില്‍ ഒരു അവസ്ഥ Read More …