എക്‌സ്‌സൈസ് തീരുവ കുറച്ചു; ഇന്ധനവില രണ്ട് രൂപ കുറയും

ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ എക്‌സ്‌സൈസ് തീരുവ കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് കുറയുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, മൊബൈല്‍ ഫോണ്‍, ടി.വി, സണ്‍ഗ്ലാസ്, വാച്ച്, പാന്‍മസാല എന്നിവയുടെ വില കൂടും.

വിവാദം തുണച്ചു; അഞ്ച് ദിവസം കൊണ്ട് പത്മാവത് നേടിയത് 100 കോടി

വിവാദങ്ങള്‍ പദ്മാവതിയെ തുണച്ചു. 5 ദിവസം കൊണ്ട ചിത്രം 100 കോടി ക്ലബിലിടം പിടിച്ചു. പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് തന്റെ ട്വിറ്ററിലൂടെ ഈ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അതേസമയം ഇസ്ലാം വിരുദ്ധമെന്നാരോപിച്ച് ചിത്രത്തിന്റെ റിലീസ് മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. റിലീസിന് മുമ്‌ബെ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സഞ്ജയ് Read More …

സ്വന്തം തട്ടകത്തില്‍ തകര്‍ന്നു തരിപ്പണമായി ബിജെപി; നേട്ടം കൊയ്ത് കോണ്‍ഗ്രസ്

ദില്ലി: ബിജെപി അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ അല്‍വാര്‍, അജ്മീര്‍ ലോകസഭാ മണ്ഡലങ്ങളിലും മണ്ഡല്‍ഘട്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു തരിപ്പണമായി. മൂന്നു സീറ്റിലും മുന്നേറുന്ന കോണ്‍ഗ്രസാണ് ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത്. വസുന്ധരരാജാ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തു ഈ വര്‍ഷം പകുതിയോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായയുള്ള സെമി Read More …

ജനാദ്രിയ ദേശീയ ഉല്‍സവം: സൗദിയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ സുഷമാ സ്വരാജ് നയിക്കും

ജിദ്ദ: സൗദി ദേശീയ പൈതൃക-സാംസ്കാരികോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നയിക്കും. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഫെസ്റ്റിവലില്‍ ഇത്തവണ അതിഥി രാഷ്ട്രമായി പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അവസരം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ പാരമ്ബര്യവും Read More …

കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബി.ജെ.പിയില്‍ നിന്നും രാജിവച്ചു

ഗുരുഗ്രാം: പത്മാവദ് ചിത്രവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയ സൂരജ് പാല്‍ അമു ബി.ജെ.പിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും രാജിവച്ചു. ചിത്രത്തിനെതരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടത്തിയ കര്‍ണി സേനയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് പാല്‍ അമു. കഴിഞ്ഞ ദിവസം ഹരിയാന ബി.ജെ.പി അദ്ധ്യക്ഷന്‍ സുഭാഷ് ബരാലയ്ക്കാണ് സൂരജ് പാല്‍ തന്റെ രാജിക്കത്ത് നല്‍കിയത്. വിവാദ Read More …

ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; ബജറ്റ് ജനപ്രമാകുമെന്ന് സൂചനകള്‍

ഡല്‍ഹി: ബജറ്റ് വികസനോന്മുഖവും ജനപ്രിയവുമാകുമെന്ന് പൊതുവിലയിരുത്തല്‍. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ജനപ്രിയ ബജറ്റാകും ഇത്തവണത്തേതെന്ന് സൂചന നല്‍കി ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയും രംഗത്തെത്തി. സാധാരണക്കാര്‍ക്കു ഗുണകരമാകുന്ന നല്ല ബജറ്റാകുമെന്ന് മന്ത്രി പറഞ്ഞു. അരുണ്‍ ജെയ്റ്റ്ലി-നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ Read More …

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടു ലോക്സഭാ സീറ്റിലും ലീഡ് ചെയ്ത് കോണ്‍ഗ്രസ്

ജയ്പൂര്‍: ജനുവരി 29ന് രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരഭിച്ചു. രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ എന്നീ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. അല്‍വര്‍ ലോക്സഭാ മണ്ഡലത്തില്‍ 30,595 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. അതേസമയം, അജ്മീര്‍ ലോക്സഭാ Read More …

ഇന്ത്യയെ നടുക്കി ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി

ഇന്ത്യയെ നടുക്കി ഭൂചലനം. ദില്ലിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കനത്ത ഭൂചലനത്തില്‍ അഫ്ഗാനും നടുങ്ങി. അഫ്ഗാനില്‍ 6.6 തീവ്രതയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ഹിന്ദ്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭുചലനം എത്രത്തോളം ആഘാതം ഉണ്ടാക്കിയെന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല.