അപകടകാരികളായ ഓംഗ വംശജരാണ് താമസിക്കുന്നത്; പ്ലീസ് ഈ ദ്വീപിലേക്ക് ആരും വരരുത്

ഡെല്‍ഹി: ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെടെ ആര്‍ക്കും പ്രവേശനമില്ലാത്തതുമായ ഒരു ദ്വീപിനെക്കുറിച്ച് പറയാം. നോര്‍ത്ത് സെന്റിനല്‍ ദ്വീപ് എന്നുപേരുള്ള ഇവിടെ അതീവ അപകടകാരികളായ ഓംഗ വംശജര്‍ ആണ് താമസിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഈ ദ്വീപിലേക്ക് പുറമെ നിന്നുള്ള ആര്‍ക്കും അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കയാണ്. കാരണം Read More …

മദ്യപിച്ച് ലക്കുകെട്ട് യുവതി അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി

ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട യുവതി വീടിനുള്ളില്‍ സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഗീത സിങ് എന്ന 47കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.     ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ മൂവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇതിന് ശേഷമാണ് തോക്കെടുത്ത് സംഗീത അമ്മയ്ക്കും സഹോദരനും നേരെ നിറയൊഴിച്ചത്. Read More …

ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.     പാര്‍ലമെന്റില്‍ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. നവംബര്‍ 18ന് ഉച്ചയ്ക്ക് 12 മണിയടെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം Read More …

ബഹളം മൂലം രാജ്യസഭ പിരിഞ്ഞു; ഇനി ബുധനാഴ്ച

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ബഹളം മൂലം സഭാനടപടികള്‍ തുടരാന്‍ കഴിയാത്തതിനാല്‍ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.     ഒന്‍പതരയോടെ സമ്മേളിച്ച സഭ 11.30യോടെയാണ് പിരിഞ്ഞത്. രാവിലെ തന്നെ അടിയന്തിര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. മോദിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.     Read More …

ആധുനിക മൗഗ്ലിയായി രണ്ട് വയസുകാരന്‍

സമന്‍ ബന്‍ഗിരി എന്ന രണ്ടു വയസുകാരന്‍ എല്ലാവര്‍ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്‌ബോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്. എകദേശം അരഡസനോളം വരുന്ന കുരങ്ങുകളുമൊത്താണ് സമന്റെ ഒരോ പ്രഭാതവും ആരംഭിക്കുന്നത് തന്നെ. ബംഗാളില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ (250 മൈല്‍) ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് Read More …

ഹരിയാനയെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ചാമ്പ്യന്മാര്‍

റോത്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം കിരീടം ഉറപ്പിച്ചു. ഒന്നാം ദിനവും രണ്ടാം ദിനവും കിതച്ചു നിന്ന കേരളം മൂന്നാം ദിനം ആവേശത്തോടെ കുതിച്ചു കയറി കിരീടം ഉറപ്പിക്കുക ആയിരുന്നു. മൂന്നാം ദിനം മുതല്‍ സ്വര്‍ണ്ണ വേട്ട തുടങ്ങിയ കേരളത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും Read More …

അന്ധവിശ്വാസങ്ങള്‍ കാര്യമാക്കുന്നില്ല! ആദിത്യനാഥ് നോയിഡയിലേക്ക്

ന്യൂഡല്‍ഹി: അന്ധവിശ്വാസങ്ങളെ അവഗണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ സാറ്റലൈറ്റ് സിറ്റിയായ നോയിഡയിലേക്ക്. നോയിഡ സന്ദര്‍ശിക്കുന്ന യു.പി മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമാകുമെന്നും തിരിച്ച് ഔദ്യോഗിക ഓഫീസിലേക്ക് ഒരു മടക്കമുണ്ടാവില്ലെന്നുമുള്ള വര്‍ഷങ്ങളായുള്ള അന്ധവിശ്വാസങ്ങള്‍ കാറ്റില്‍ പറത്തിയാണ് യോഗിയുടെ സന്ദര്‍ശനം. നോയിഡയിലെ നിര്‍ഭാഗ്യം കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി അന്തവിശ്വാസങ്ങളെ മുഖവിലക്കെടുക്കില്ലെന്നും ബി.ജെ.പി വക്താവ് Read More …

സൗജന്യ വിമാന യാത്ര ; മികച്ച ഓഫറുകളുമായി സ്‌പൈസ് ജെറ്റ്

മുംബൈ: ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണുകളോടനുബന്ധിച്ച് മികച്ച ഓഫറുകളുമായി എത്തുകയാണ് സ്‌പൈസ് ജെറ്റ്. യാത്രക്കാര്‍ക്ക് സൗജന്യ വിമാന യാത്രയാണ് കമ്ബനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘ഫ്‌ളൈ ഫോര്‍ ഫ്രീ’ എന്ന ഓഫറിനു വേണ്ടി സ്‌പൈസ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്ബനി ഒരുക്കുന്നുണ്ട്. ഈ സ്‌കീം പ്രകാരം യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവന്‍ Read More …