ഓഖി വരുന്നു: മഹാരാഷ്ട്രയും ഗുജറാത്തും അതീവ ജാഗ്രതയില്‍

അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റി ലക്ഷദ്വീപ് തീരം വിട്ടതോടെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അതീവ ജാഗ്രത. ഉത്തര മേഖലയിലേക്ക് കടന്ന ഓഖിയുടെ ആഘാതത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ മണ്ണിടിച്ചലും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലിന് തെക്കുപടിഞ്ഞാറ് വഴി വരുനന് Read More …

രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പ്രിയങ്കരനാണെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍ ആണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.നാളിതുവരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍ നടപ്പിലാക്കി പാര്‍ട്ടിയെ മുന്നോട്ട് നയിക്കലാണ് രാഹുലിന് മുന്നിലുള്ള കടമ്ബയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Read More …

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കെഎം മാണിക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

ദില്ലി: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെഎം മാണിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസയച്ചു. മണ്ഡലത്തിലെ വോട്ടറായ കെസി ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി കെഎം മാണിക്ക് നോട്ടീസയച്ചത്.   വോട്ടെടുപ്പിന് മുന്‍പുള്ള ദിവസം മീനച്ചില്‍ താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കുടിശിക നല്‍കിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് ആരോപണം. Read More …

വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐഎസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ഹാദിയയുമായുള്ള വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുമായി ബന്ധപ്പെട്ടിരുന്നതായി എന്‍.ഐ.ഐ കണ്ടെത്തല്‍. ഐഎസ് ബന്ധമുള്ള മലയാളികളായ മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷെഫീന്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും എന്‍.ഐ.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഐഎസ് ബന്ധമാരോപിച്ച് കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ മന്‍സീദ്, സഫ്വാന്‍ എന്നിവര്‍ക്കെതിരെ ഒമര്‍ Read More …

നിര്‍മല സീതാരാമനൊപ്പമെത്തിയ കടകംപള്ളി മന്ത്രിമാര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രിമാരെ തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍. ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധവുമായി നാട്ടുക്കാര്‍ എത്തിയത്. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഉച്ചക്കടയിലും മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.ഇത്രയും Read More …

കുറ്റപ്പെടുത്തലല്ല, രക്ഷാപ്രവര്‍ത്തനമാണ് പ്രധാനം നിര്‍മല സീതാരാമന്‍

തിരുവനന്തപുരം: വിഴിഞ്ഞം സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പൂന്തുറയിലെത്തി. രക്ഷാ പ്രാവര്‍ത്തനം വേണ്ട വിധം നടക്കുന്നില്ലെന്ന പൂന്തുറ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രദേശത്തെത്തിയത്. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചര്‍ച്ച നടത്തി. ദുരിതബാധിതരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. ആരെയും Read More …

ബുള്ളറ്റ് ട്രെയിന്‍ വേണ്ടാത്തവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാം ; കോണ്‍ഗ്രസ്സിനെതിരെ മോദി

ഗാന്ധിനഗര്‍ : കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്സിന് ശക്തമായ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കും , പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിനും യാത്രയ്ക്കായി കാളവണ്ടി ഉപയോഗിക്കാമെന്ന് നരേന്ദ്രമോദി പറഞ്ഞു.ബറൂച്ചിന് സമീപം അമോദില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ Read More …

കണ്ണന്താനം മലക്കം മറിഞ്ഞു,സംസ്ഥാനത്തെ നേരത്തെ അറിയിച്ചിരുന്നു

ഓഖി ചുഴലിക്കൊടുങ്കാറ്റിന്‍റെ മുന്നറിയിപ്പ് ലഭിക്കുന്നത് വൈകിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഒരു മണിക്കൂറിനകം സ്വന്തം വാചകം വിഴുങ്ങി. നേരത്തേ, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷമാണ് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിനുശേഷം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തിയപ്പോഴാണ് മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നുവെന്ന് കണ്ണന്താനം മാറ്റിപ്പറഞ്ഞത്. Read More …