അയോധ്യ കേസ്: അന്തിമവാദം ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കും

ദില്ലി: അയോധ്യ കേസിലെ അന്തിമവാദം 2018 ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കുമെന്ന് സുപ്രിം കോടതി. വാദം നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേസില്‍ വാദം കേള്‍ക്കാവു എന്നായിരുന്നു ഇന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, Read More …

തനിക്കു വേണ്ടി വാദിക്കാന്‍ പണമില്ല: സഹായിക്കണമെന്നാവശ്യപ്പെട്ട് ഹണിപ്രീതിന്റെ കത്ത്

അംബാല: ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും, വളര്‍ത്തു മകളുമായ ഹണീപ്രീത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി. തനിക്കെതിരായ കേസ് വാദിക്കാന്‍ അഭിഭാഷകനെ വയ്ക്കാനുള്ള പണമില്ലെന്ന് അതിനാല്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് കത്ത്. ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഹണിപ്രീത് ഇന്‍സാന്‍ കത്തെഴുതിയത്. പ്രത്യേക അന്വേഷണ സംഘം Read More …

ജയലളിതയുടെ ചരമവാര്‍ഷികത്തില്‍ കറുപ്പണിഞ്ഞ് ഒ.പി.എസും ഇ.പി.എസും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലെ ശവകുടീരത്തിന് മുന്നില്‍ വച്ച് എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. ജയലളിതയുടെ കാഴ്ചപ്പാടുകള്‍ തുടരുമെന്ന പ്രതിജ്ഞ പാര്‍ട്ടി കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വം ചൊല്ലിക്കൊടുത്തു. നേതാക്കളെല്ലാവരും കറുത്ത ഉടുപ്പും മുണ്ടും ധരിച്ചാണ് അനുസ്മരണ ചടങ്ങുകളില്‍ Read More …

ഓഖി രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ കിഴക്കന്‍ മേഖലകളിലൂടെ സഞ്ചരിച്ചു മുംബൈ തീരത്തു നിന്നും 690 കിലോമീറ്ററും ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 870 കിലോമീറ്ററും അകലെ എത്തിയതായും Read More …

രണ്ടാനമ്മയുടെ ക്രൂരത; പെണ്‍കുട്ടിയെ കാല്‍ തല്ലിയൊടിച്ച് ചാക്കിലിട്ടു

ചണ്ഡീഗഡ്: രണ്ടാനമ്മയുടെ ക്രൂരമായ ആക്രമണത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായി. കാലൊടിഞ്ഞ് വീട്ടില്‍ കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ അടിക്കുകയും പിന്നീട് ചാക്കിലിടുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ പകര്‍ത്തിയ വീഡിയോ പിതാവിനെ കാണിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയും വീഡിയോയും പരിഗണിച്ച പോലീസ് ബാലപീഡന വകുപ്പ് ചുമത്തി യുവതിക്കെതിരെ Read More …

മരിച്ചത് ശശി കപൂര്‍, അന്ത്യാഞ്ജലി ശശി തരൂരിന്‍!

ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ച വാര്‍ത്ത പുറത്തെത്തിയത് മുതല്‍ ശശി തരൂര്‍ എംപിയുടെ ഓഫീസ് ഫോണില്‍ വിളികളുടെ പ്രവാഹമാണ്. വിളിക്കുന്നവര്‍ക്കൊക്കെ അറിയിക്കാനുള്ളത് ഒരേ കാര്യം, പ്രിയനേതാവിന്റെ നിര്യാണത്തില്‍ തങ്ങള്‍ അനുശോചിക്കുന്നു!!     ശശി കപൂറിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏതോ ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് പേര് തെറ്റിപ്പോയതാണ് ശശി തരൂര്‍ Read More …

ഷാജഹാന് ശേഷം ഔറംഗസേബ് തന്നെ; രാഹുലിന്റെ സ്ഥാനാരോഹണത്തെ പരിഹസിച്ച് മോഡി

വല്‍സദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഗള്‍ ഭരണത്തില്‍ ഷാജഹാന് ശേഷം ഔറംഗസേബ് തന്നെ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. അതുപോലെ കോണ്‍ഗ്രസിലും കുടുംബവാഴ്ചയാണെന്ന് അവര്‍ സമ്മതിച്ചിരിക്കുകയല്ലേ എന്ന് മോഡി ചോദിച്ചു. ഔറംഗസേബ് രാജ് സമ്ബ്രദായത്തിലുള്ള തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നുവെന്നും മോഡി പറഞ്ഞു. വല്‍സദില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ Read More …

രാഹുൽ കോൺഗ്രസിന്‍റെ അമരക്കാരൻ

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാകുമെന്നു ഉറപ്പായി.നാമനിർദേശ പത്രിക സമർപ്പിക്കാനുളള തിയ്യതി ഇന്നവസാനിക്കെ ഏകകണ്ഠമായാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.   കോൺഗ്രസിന്‍റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരിക്കുകയാണ് നെഹ്രു കുടുംബത്തിലെ യുവതലമുറക്കാരൻ.ഒന്നുമറിയാതെ രാഷ്ട്രീയത്തിൽ വന്ന സോണിയ ഗാന്ധിയെ പോലെയല്ല രാഹുൽ കോൺഗ്രസ് അധ്യക്ഷനാവുന്നത്.13 വർഷം സോണിയക്ക് കീ‍ഴിൽ രാഹുൽ കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു.കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ Read More …