ഗൗരി ലങ്കേഷ് വധം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ കേസ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതലയെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ മൃതശരീരം Read More …

പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന മോദി

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരന്‍ കൂടുതല്‍ പണക്കാരനുമാകുന്ന മോദി സര്‍ക്കാരിന്റെ നയം ചോദ്യ ചിഹ്നമാകുകയാണ്. സാമ്ബത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കെറ്റിയുടെയും ലൂക്കാസ് ചാന്‍സലുമാണ് പഠനം നടത്തിയത്. 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്ബത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള Read More …

അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്. വാദത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ രാംജത് മലാനി നടത്തിയ മോശം പരാമര്‍ശത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി Read More …

കഴിഞ്ഞ വര്‍ഷം വാമന ജയന്തിയങ്കില്‍ ഈ വര്‍ഷം ഓണാശംസയുമായി അമിത്ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓണത്തിന് വാമനജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു. ഇപ്രാവശ്യം അദ്ദേഹം അത് മാറ്റിപ്പിടിച്ചു. ഈ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ.. എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്നാണ് Read More …

കാവി പുതച്ച് യുപി; ബസുകള്‍ക്ക് പിന്നാലെ വൈദ്യുതി പോസ്റ്റുകളും കാവിയില്‍ മുങ്ങും

ലക്‌നൗ: സംസ്ഥാനത്തെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാനുള്ള തീരുമാനത്തിന് പിന്നാലെ വൈദ്യുതി പോസ്റ്റുകള്‍ക്കും കാവി നിറം നല്‍കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പെട്ടെന്ന് തിരിച്ചറിയാനെന്ന ഉദ്ദേശ്യത്തോടെയാണ് പെയിന്റടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എല്ലാ അനധികൃത കോളനികളിലേക്കുമുള്ള വൈദ്യതി കണക്ഷന്‍ നിയമാനുസൃതമായി അംഗീരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകളെയും കാവിയടിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും Read More …

പുന:സംഘടന കൊണ്ടെന്ത് കാര്യം

ഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടത്താനുളള ബിജെപി തീരുമാനത്തെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ പുന:സംഘടന കൊണ്ടെന്ത് കാര്യമെന്ന് യെച്ചൂരി പരിഹസിച്ചു.മോദി സര്‍ക്കാറിന്റെ നോട്ടുനിരോധനം വിജയമാണെന്നു പറയാന്‍ കേന്ദ്രം കൈമാറിയ ട്വീറ്റുകള്‍ തിരിച്ചുംമറിച്ചും ട്വിറ്ററിലിടേണ്ട ഗതിയിലാണ് കേന്ദ്രമന്ത്രിമാരെന്നു പറഞ്ഞുകൊണ്ടാണ് യെച്ചൂരിയുടെ പരിഹാസം. മന്ത്രിസഭാ പുനസംഘടകൊണ്ടൊന്നും ഒരു Read More …

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് സ്വിസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ നല്ല സുഹൃത്താണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ല്യൂതാര്‍ഡ് പറഞ്ഞു.     നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ല്യൂതാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച Read More …

എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ; വിലയില്‍ വന്‍ കുറവുണ്ടാവും

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനം. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതയ്ക്ക് ഇതോടെ പരിഹാരമാവും. തീരുമാനം നടപ്പിലാവുന്നതോടെ മരുന്ന് വിലയില്‍ വലിയ കുറവുണ്ടാവും. വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയും 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി Read More …