വിശ്വാസവോട്ടെടുപ്പിന് നാഗാലാന്റ് മുഖ്യമന്ത്രി ഹാജരായില്ല

കൊഹിമ: നാഗാലാന്റ് മുഖ്യമന്ത്രി ഷുര്‍ഹോസ്‌ലീ ലീസീറ്റ്‌സു വിശ്വാസവോട്ടെടുപ്പിന് ഹാജരായില്ല. മുഖ്യമന്ത്രിയുടെ പിന്തുണ തെളിയിക്കാനായി പ്രത്യേക യോഗം വിളിക്കണമെന്ന് സ്പീക്കര്‍ക്ക് ഗവര്‍ണര്‍ പി.ബി ആചാര്യ നല്‍കിയ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്ന് സഭ ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി ഹാജരാകാത്തതിനാല്‍ അനിശ്?ചിത കാലത്തേക്ക് പിരിഞ്ഞു. നാഗാലാന്റിലെ മുന്‍ മുഖ്യമന്ത്രി സെലിയാങ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്. സാമാജികര്‍ Read More …

അസാധു നോട്ട് വിഷയത്തില്‍ സുപ്രധാന തീരുമാനം കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

അസാധു നോട്ട് മാറാന്‍ ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച് 31നകം അസാധു നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഇനിയും സമയം നല്‍കണമെന്നു കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്രം ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

ഗോരക്ഷയുടെ പേരിലുള്ള ക്രൂരത..മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി ഡിവൈഎഫ്‌ഐ..!

ദില്ലി: പശുസംരക്ഷണം എന്ന പേരില്‍ മനുഷ്യനെ കൊല്ലുന്നത് അടക്കമുള്ള അക്രമങ്ങള്‍ രാജ്യത്ത് അടുത്തിടെ പെരുകിയിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷമാണ് ഗോരക്ഷയുടെ പേരിലുള്ള കൊല്ലും കൊലയും വ്യാപകമായിരിക്കുന്നത്. പശുക്കളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗികരിക്കാനാവില്ലെന്ന് മോദി തന്നെ പറഞ്ഞിട്ടും ഗോരക്ഷാ സേനക്കാര്‍ അടങ്ങുന്ന മട്ടില്ല. മനുഷ്യനെ കൊന്നിട്ടായാലും പശുവിനെ രക്ഷിക്കണം എന്ന മട്ടില്‍ Read More …

ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന: സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു

ബെംഗളൂരു: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ് ലഭിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ജയില്‍ ഡിഐജി ഡി രൂപയുടെ റിപ്പോര്‍ട്ട്. ജയില്‍ ഡിജിപി എച്ച്എന്‍ സത്യനാരായണറാവുവിന് നല്കിയ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശക ഗാലറിയിലുള്ള രണ്ട് ക്യാമറകളിലെ ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ശശികലയ്ക്കായി പ്രത്യേക മുറി നല്കിയിരിക്കുന്നതും അവര്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ Read More …

ഗോരക്ഷയുടെ പേരില്‍ അതിക്രമം : പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഗോരക്ഷയുടെ പേരില്‍ അതിക്രമം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. നിരവധി തവണ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആക്രമണം കൂടിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 18 ന് അവസാനിക്കും. അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ Read More …

കമിതാക്കള്‍ ഹോട്ടലില്‍ തൂങ്ങിമരിച്ചനിലയില്‍

ന്യുഡല്‍ഹി: കൗമാരാക്കാരായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17ലാണ് കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഓയോ റൂംസ് ബ്രാഞ്ചിലെ ഒരു മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് ഇരുപത് വയസ്സിനുള്ളില്‍ പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ്. ഇവര്‍ വ്യാഴാഴ്ചയാണ് ഹോട്ടലില്‍ എത്തിയത്. മുറി വൃത്തിയാക്കുന്നതിനായി ഹോട്ടലിലെ ശുചീകരണ ജീവനക്കാര്‍ പലതവണ മുറിയില്‍ Read More …

‘പബ് സംസ്‌കാരം’ അവസാനിപ്പിച്ച് യുവാക്കളില്‍ ധാര്‍മിക ചിന്തകള്‍ വളര്‍ത്തണമെന്ന് കേന്ദ്ര മന്ത്രി

ഹൈദരാബാദ്: പബ് സംസ്‌കാരം’ അവസാനിപ്പിച്ച് യുവാക്കളില്‍ ധാര്‍മിക ചിന്തകള്‍ വളര്‍ത്താന്‍ തെലുങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. പബ് സംസ്‌കാരം വേരോടെ പിഴുതെറിയേണ്ടത് വളര്‍ന്നുവരുന്ന യുവജനതയുടെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണെന്ന് ദത്താത്രേയ കൂട്ടിച്ചേര്‍ത്തു. ‘ധാര്‍മിക ചിന്തകള്‍ യുവജനങ്ങളില്‍ വളര്‍ന്നു വരേണ്ടത് ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. ഇത്തരം Read More …