മോദി ട്രംപ് കൂടിക്കാഴ്ച ഈ മാസം 26ന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചു. ജൂണ്‍ 25, 26 തിയതികളില്‍ മോദി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്നും ട്രംപുമായി ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രത്യേക പത്രക്കുറിപ്പില്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും എച്ച്1ബി വിസ അടക്കമുള്ള വിഷയങ്ങള്‍ ട്രംപുമായി ചര്‍ച്ച നടത്തും. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം Read More …

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യബോധമുള്ളത്: കെ ടി തോമസ

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്ന് സുപ്രിംകോടതി ജസ്റ്റിസ് കെ ടി തോമസ്. മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്യനയത്തിനെതിരെ യുഡിഎഫ് സമരം ചെയ്യുന്നത് രാഷ്ട്രീയമാണ്. ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നാണ് മദ്യനിരോധനം നടപ്പാക്കിയവര്‍ തന്നോട് പറഞ്ഞത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെ ടി തോമസ്. മദ്യനിരോധനവും, മദ്യവര്‍ജനവും തമ്മില്‍ വ്യത്യാസമുണ്ട്. Read More …

കശാപ്പിന് നിയന്ത്രണം ; വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രം. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനം–പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് Read More …

അവകാശത്തിന്മേല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല

ഐസ്വാള്‍: ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറമിലെത്തിയപ്പോഴാണ് രാജ്‌നാഥിന്റെ പ്രതികരണം. ജനങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് രാജ്‌നാഥിന്റെ പ്രതികരണം. സമാനമായ വിശദീകരണവുമായി നേരത്തെ കേന്ദ്ര മന്ത്രി Read More …

സോണിയാ ഗാന്ധി മാപ്പുപറയണമെന്ന് നിര്‍മല സീതാരാമന്‍

ദില്ലി: കരസേന മേധാവിയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കരസേന മേധാവി തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്നായിരുന്നു സന്ദീപ് ദക്ഷീതിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമുള്ള പ്രസ്താവനകള്‍ക്കെതിരെ സോണിയാഗാന്ധി മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രി ഉന്നയിച്ച ആവശ്യം. Read More …

നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് Read More …

കൊല്‍ക്കത്ത ജഡ്ജി കര്‍ണന് ഇന്ന് വിരമിക്കല്‍

കൊല്‍ക്കത്ത: വിരമിക്കല്‍ ദിനത്തില്‍ പോലും കൊല്‍ക്കത്ത ജഡ്ജി കര്‍ണന്‍ ഒളിവില്‍. കോടതിയലക്ഷ്യത്തിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ജഡ്ജിയുടെ ഒളിച്ചോട്ടം. വിരമിക്കല്‍ ദിനത്തില്‍ ഒളിവില്‍ കഴിയുന്ന ആദ്യ ജഡ്ജിയെന്ന പേരും ഇനി ജസ്റ്റിസ് കര്‍ണനു തന്നെയാകും. സുപ്രീം കോടതി ജഡ്ജിമാരടക്കം പല പ്രമുഖര്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് കര്‍ണന്‍ വാര്‍ത്തകളില്‍ നിറയുന്നത്. വന്‍ വിവാദങ്ങള്‍ Read More …

അവകാശം ഉന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശം ഉന്നയിച്ച് സഹോദര പുത്രി ദീപ. എന്നാല്‍ സഹോദരന്‍ ദീപക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്ന് ദീപ അറിയിച്ചു. മടങ്ങിപോകണമെന്ന് ടിടിവി ദിനകരനും അനുയായികളും ദീപയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.