ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി കെ പളനിയപ്പന്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നലിംഗക്കാരുടെ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ പദ്ധതിക്ക് കേരള സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളില്‍ വിദ്യാഭ്യാസത്തിന് കാര്യമായ പരിഗണനയൊന്നും Read More …

ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: യോഗാഗുരു ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്.   ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസില്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ Read More …

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

ദില്ലി: ജൂണ്‍ 16ന് രാജ്യവ്യാപകമായി നടത്താനിരുന്ന പെട്രോള്‍ പമ്ബ് സമരം പിന്‍വലിച്ചു. പ്രതിദിനം ഇന്ധനവില പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സാണ് സമരം നടത്താന്‍ തീരുമാനിച്ചത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജ്ഞാപനമായി

ന്യൂഡല്‍ഹി: ജൂലായ് 17ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറത്തിറക്കി. ജൂണ്‍ 28 മുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് തിയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 20നാണ് വോട്ടെണ്ണല്‍. ഭരണകക്ഷിയായ എന്‍.ഡി.എയെ നേരിടാനായി പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനായി ധാരണയിലെത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത Read More …

തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം, സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് നിയമസഭ ബുധനാഴ്ച സാക്ഷിയായത്. സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനയ്ക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. റോഡ് Read More …

സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്ന് ശിവസേന

മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ശിവസേന പിന്മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തോടെ തീരുമാനമുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാരിനെതിരെ’വലിയ തീരുമാനം’ കൈക്കൊള്ളുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ചയാണ് പ്രതിഷേധം തണുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. ‘ഹരിത വിപ്ലവത്തെക്കുറിച്ച് ഇവിടുത്തെ കര്‍ഷകര്‍ Read More …

കശ്മീരിലെ ഒമ്പതു കുട്ടികള്‍ എന്‍ട്രന്‍സ് പാസായി

ന്യൂഡല്‍ഹി: കശ്മീരിലെ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ പരിശീലനപരിപാടിയില്‍ ഒമ്പതു പേര്‍ ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി.  സൂപ്പര്‍ 40 എന്ന പേരില്‍ സൈന്യം നടത്തിയ പരിശീലനപരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളടക്കം 28 പേര്‍ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മെയിന്‍ പരീക്ഷ പാസായിരുന്നു. അഞ്ചുപേര്‍ Read More …

മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിച്ചു

മുംബൈ: മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയായ പെണ്‍ക്കുട്ടിയാണ് മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂര പീഡനത്തിന് ഇരായായത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കലശലായ വയറു വേദനയെ തുടര്‍ന്നാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. ചികിത്സയുടെ ഭാഗമായി Read More …