ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സ് പര്യാപ്തമല്ല

കൊല്‍ക്കത്ത: ബിജെപിആര്‍എസ്എസ് കൂട്ടുകെട്ടിനെ നേരിടാന്‍ കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനം പര്യാപ്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ആര്‍എസ്എസ് ബിജെപി സഖ്യത്തിന് മികച്ച രീതിയില്‍ വോട്ട് സമാഹരിക്കാന്‍ കഴിയുന്നുണ്ടെന്നും ചിദംബരം പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടേയോ പാര്‍ട്ടിച്ചട്ടക്കൂടിന്റെ അത്ര ശക്തമല്ല ബിജെപിആര്‍എസ്എസ് കൂട്ടുകെട്ട്. യുപിയിലെ ബിജെപിയുടെ വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന വാദം ശരിയല്ല Read More …

യു.പി.യില്‍ ജയിച്ചത് കോടിപതികള്‍

ലക്‌നൗ: ബി.ജെ.പി തൂത്തുവാരിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികള്‍. നിയമസഭയിലെത്തിയ 403 പേരില്‍ എണ്‍പത് ശതമാനം പേരും കോടിപതികളാണെന്നാണ് ഉത്തര്‍പ്രദേശിലെ സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട വിവരങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണെന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖപാര്‍ട്ടികളുടെ പ്രതിനിധികളായി വിജയിച്ച Read More …

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: പഞ്ചാബില്‍ ക്യപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമരീന്ദര്‍ സിംഗ് ഉടന്‍ ഗവര്‍ണറെ കാണും. തന്റെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെയായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. ആരെയും ബലിയാടാക്കാനും പ്രതികാര രാഷ്ട്രീയം കളിക്കാനുമില്ല. ഇവിടെ ഭരണഘടനയും നിയമങ്ങളുമുണ്ട്. ആര്‍ക്കും അതിന് വിരുദ്ധമായി ഒന്നും ചെയ്യാനാവില്ല. Read More …

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍

മുംബൈ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍വിജയം നേടിയതോടെ അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്നാണ് കരുതുന്നതെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. രാമന്റെ പ്രവാസകാലം അവസാനിച്ചിരിക്കുകയാണ്. ഉടന്‍തന്നെ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബിജെപി നേടിയ വലിയ വിജയത്തില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെയെന്ന് സിഎജി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നഷ്ടത്തില്‍ തന്നെയെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ലാഭത്തിലായിരുന്നുവെന്ന എയര്‍ ഇന്ത്യയുടെ വാദം തെറ്റായിരുന്നുവെന്നാണ് ഇതിലൂടെ സിഎജി വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 6,415 കോടിയായതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 20152016 കാലഘട്ടത്തില്‍ 325 കോടി രൂപയുടെ നഷ്ടം എയര്‍ ഇന്ത്യക്ക് Read More …

തെറ്റായ നയങ്ങളാണ് മായാവതിയ്ക്ക് വിനയായത്

ദില്ലി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ബിഎസ്പിയ്ക്ക് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന മായാവതിയുടെ ആരോപണത്തിന് മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത് വോട്ടിംഗ് മെഷീനുകളല്ലെന്നും തെറ്റായ നയങ്ങളാണെന്നുമാണ് ജെയ്റ്റ്‌ലി ഉന്നയിക്കുന്ന വാദം. മായാവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും അവര്‍ ജനങ്ങളുടെ വികാരം മനസിലാക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കൊയ്തതിന് പിന്നാലെയാണ് Read More …

പ്രതിഷേധം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു

ന്യൂഡല്‍ഹി:പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് നടത്തുന്ന പ്രകോപനങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ സമന്‍സ് അയച്ചു. ഈമാസം ഒമ്ബതിന് പാക് വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന് പരിക്കേറ്റ സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് അറിയിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിയില്‍ സമാധനത്തിന് കോട്ടംവരുന്ന കാര്യങ്ങളൊന്നും പാക്കിസ്ഥാനില്‍ നിന്ന് ഉണ്ടാകരുതെന്ന ശക്തമായ സന്ദേശമാണ് Read More …

പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലെയും വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒപ്പം പഞ്ചാബിലെ ജനങ്ങള്‍ക്കും രാഹുല്‍ നന്ദി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച രാഹുല്‍,? പഞ്ചാബിലെ ജനവിധി സംസ്ഥാനത്തിന്റെയും യുവാക്കളുടെയും ശോഭനമായ ഭാവിക്ക് വേണ്ടിയാണെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ മനസ് കീഴടക്കുന്നത് വരെ പോരാട്ടം തുടരുമെന്നും Read More …