കര്‍ഷക സമരം: 72 മണിക്കൂര്‍ സത്യാഗ്രഹവുമായി സിന്ധ്യ

ഭോപാല്‍: മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ സമാധാന നിരാഹാരത്തിനു ബദലായി കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യാഗ്രഹം തുടങ്ങുന്നു. മധ്യപ്രദേശിലെ കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. ജൂണ്‍ 14 സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗുണ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് സിന്ധ്യ. മന്ത്‌സൗറില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് കര്‍ഷകരുടെയും Read More …

ശിവരാജ് ചൗഹാന്റെ നിരാഹാര സമരത്തെ പരിഹസിച്ച് യെച്ചൂരി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തുന്ന അനിശ്ചതകാല സമരത്തെ പരിഹസിച്ച് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയുടെ നിരാഹാരം ഒരു തമാശയാണെന്നും കപടനാട്യമാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു. അങ്ങേയറ്റത്തെ കാപട്യമാണ് ശിവരാജ് സിങ് ചൗഹാന്‍ കാട്ടുന്നത്. ഒരുവശത്ത് പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊല്ലാന്‍ പോലീസിനെ കെട്ടഴിച്ചുവിടുന്നു, മറുവശത്ത് നിരാഹാരം എന്നൊരു Read More …

ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്

കൊച്ചി: ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച പിണറായി വിജയന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ബീഫിനെക്കാള്‍ വലിയരാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ട്. ഇവിടുത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് പിണറായി വിജയന്‍ ശ്രദ്ധിക്കേണ്ടതെന്നും ഫട്‌നാവിസ് വ്യക്തമാക്കി. പിണറായി വിജയന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പരിഗണിക്കുമെന്നും ഫട്‌നാവിസ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കി 18 മാസം കഴിയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ജൂലൈ മുതല്‍ പുതുക്കിയ ശമ്പളം രാജ്യത്തെ 49 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്രമന്ത്രിസഭ ഈ മാസം Read More …

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ചെന്നൈയില്‍ നടത്തിയ ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രശ്‌നങ്ങള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ സമരം പിന്‍വലിച്ചത്.   നേരത്തെ ഡല്‍ഹിയില്‍ ആരംഭിച്ച സമരം ഏപ്രില്‍ 23 ന് കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ Read More …

പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല

ലക്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച 14 വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം നല്‍കിയില്ല. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലക്‌നോ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കാനും കോടതി ഉത്തരവിട്ടു. ബുധനാഴ്ചയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ലക്‌നോ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചത്. ഇതില്‍ Read More …

കേന്ദ്ര കൃഷിമന്ത്രിക്ക് മുട്ടയേറ്

പാറ്റ്‌ന: കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെ വാഹനത്തിനുനേരെ മുട്ടയേറ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കെ, പ്രക്ഷോഭത്തെക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ലാത്ത രാധാമോഹന്റെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിയുകയായിരുന്നു. പ്രക്ഷോഭത്തെക്കുറിച്ച് രാധാമോഹന്‍ സിംഗ് നിസ്സംഗനിലപാടാണ് കൈക്കൊണ്ടത് എന്നും അതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്തെ കര്‍ഷകരെ ആത്മഹത്യയിലേക്കും നിരാശയിലേക്കും തള്ളിയിട്ടും Read More …

അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യത്തിന്റെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും മത്സ്യങ്ങളുടെ പ്രദര്‍ശം പാടില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് ഉള്‍പ്പെടെ മീനുകളുടെ രണ്ടാം പട്ടികയില്‍ Read More …